Kerala

കാർലോ യൂക്കറിസ്റ്റിക്ക് യൂത്ത് ആർമ്മി ഒരുക്കുന്ന യുവജന ധ്യാനം

‘കാർലോ ഹബ്’ യൂട്യൂബ് ചാനലിൽ ലൈവായി ധ്യാനം സംപ്രേഷണം ചെയ്യും...

സ്വന്തം ലേഖകൻ

എറണാകുളം: ലോകത്തിലെ ആദ്യ വിർച്വൽ virtual സംഘടനയായ Carlo eucharistic youth army യുവജന ധ്യാനം ഒരുക്കുന്നു. പെന്തക്കുസ്താ ദിനത്തിൽ പരിശുദ്ധതാത്മാവിനാൽ നിറഞ്ഞ് ശിഷ്യന്മാർ വചനം പ്രഘോഷിച്ചു. അനേകർ മാനസാന്തരപ്പെട്ട് ഈശോയിലേക്ക് തിരിഞ്ഞു. അതുപോലെ ഈ പെന്തക്കുസ്ത്താ യുവജനങ്ങൾക്ക് ഒരു അനുഭവമാക്കി മാറ്റാൻ മെയ് 23 മുതൽ ജൂൺ മൂന്നാം തീയതി വരെയാണ് കാർലോ യൂത്ത് ആർമിയുടെ നേതൃത്ത്വത്തിൽ “IGNITING FIRE CONFERENCE” എന്ന പേരിൽ യുവജന ധ്യാനം സംഘടിപ്പിക്കുന്നത്. ‘കാർലോ ഹബ്’ യൂട്യൂബ് ചാനലിൽ ലൈവായി ധ്യാനം സംപ്രേഷണം ചെയ്യും. പ്രശസ്തരായ ധ്യാന ഗുരുക്കന്മാർ ക്ലാസുകൾ നയിക്കും.

മെയ് 23 മുതൽ ജൂൺ 2 വരെ എല്ലാ ദിവസവും രാത്രി 8.30 മുതൽ 9.30 വരെയായിരിക്കും ധ്യാനം. കേരള കാത്തോലിക്കാ സഭയിലെ എല്ലാ യുവജനങ്ങൾക്കും വേണ്ടിയാണ് ഈ ധ്യാനം നടത്തപ്പെടുക. മെയ് ഇരുപത്തി മൂന്നാം തീയതി കെ.സി.ബി.സി. പ്രസിഡന്റും, സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി കോൺഫറൻസ് ഉദ്ഘാടനം ചെയ്യും. തുടർദിനങ്ങളിൽ വളരെ പ്രഗത്ഭരായ ധ്യാന ഗുരുക്കന്മാർ, സന്യ‌സ്ഥർ, അൽമായർ തുടങ്ങിയവർ നേതൃത്വം നൽകും.

ബഹുമാനപ്പെട്ട ഫാ.ഡാനിയേൽ പൂവനത്തിൽ, ഫാ.ബിനോയ് മുളവരിക്കൽ, ഫാ.ഷാജി തുംമ്പചേരിയിൽ, ഫാ.തോമസ് വാഴചേരിൽ, ഫാ.സിജോ പൊന്തൂക്കെൻ, ഫാ.ജിസൻ വെങ്ങാശേരി, ഫാ.ശാന്തി പുതുശ്ശേരി, ഫാ.സണ്ണി കുറ്റിക്കാട്ട്, ഫാ.ബെഞ്ചോ ചിട്ടാട്ടുകരക്കാരൻ, സിസ്റ്റർ സുനിത സി.എസ്.ആർ., സിസ്റ്റർ വിമല എസ്.സി.ജെ.ജി., ജസ്റ്റിസ് കുര്യൻ ജോസഫ്, തുടങ്ങിയവരാണ് ധ്യാനം നയിക്കുക. സമാപന ദിവസം സീറോ മലബാർ സഭയുടെ കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപുരക്കൽ അനുഗ്രഹ പ്രഭാഷണം നടത്തും.

ഈ YouTube channel ലിങ്കിൽ പ്രവേശിച്ച് subscribe ചെയ്യുക:https://youtube.com/channel/UCVurfBN0Kekp9OYwWTljxFg

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker