കാലിത്തൊഴുത്തില്‍ പിറന്ന ഉണ്ണിയേശു എളിമയുടെ പ്രതീകം; ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവല്‍
കാലിത്തൊഴുത്തില്‍ പിറന്ന ഉണ്ണിയേശു എളിമയുടെ പ്രതീകം; ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവല്‍
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: കാലിത്തൊഴുത്തില്‍ പിറന്നുവീണ ഉണ്ണിയേശു എളിമയുടെ പ്രതീകമാണെന്ന് നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവല്‍. ക്രിസ്മസിലൂടെ നമ്മിലേക്ക് യേശു വരുമ്പോള്‍ നാമെല്ലാം ഏകോദര സഹോദരങ്ങളായി ജീവിക്കുന്നുവെന്ന് നാം സാക്ഷ്യപ്പെടുത്തണമെന്നും ബിഷപ് കൂട്ടിച്ചേർത്തു. 2018 – ലെ ക്രിസ്മസ് സന്ദേശം നല്‍കുകയായിരുന്നു ബിഷപ്പ്.
ക്രിസ്മസ് ആഘോഷത്തിന്റെ ചൈതന്യവും മഹത്വവും നാം പങ്കുവയ്ക്കുന്നത് ഈ സാക്ഷ്യപ്പെടുത്തലിലൂടെയാണെന്നും ബിഷപ് പറഞ്ഞു. ക്രിസ്മസ് എല്ലാ മനുഷ്യരെയും ആനന്ദിപ്പിക്കുന്ന സംഭവമാകണം. ലോകത്തന് പ്രകാശമായി വന്ന ദൈവപുത്രനായ ഉണ്ണിയേശു നമ്മുടെ സാമധാന വാഹകനായി ഇന്നും നമ്മുടെ ഇടയില്‍ വസിക്കുന്നു. എല്ലാവരും സന്തോഷത്തോടെ ക്രിസ്മസ് ആഘോഷിക്കുന്നതിനുളള സാഹചര്യം നാം തന്നെ ഒരുക്കണം. നാം സാഹോദര്യത്തില്‍ ജീവിക്കുമ്പോഴാണ് ദൈവത്തിന് ഇഷ്ടമുളളവരായി തീരുന്നത്. അതിലൂടെ മാത്രമെ മനുഷ്യര്‍ക്ക് നന്‍മയുണ്ടാവൂ എന്നും ബിഷപ്പ് ഓര്‍മ്മിപ്പിച്ചു.