Kerala

കാരിസ് ഓൺലൈൻ റേഡിയോ 28 ന് നിങ്ങളുടെ വിരൽ തുമ്പിൽ

28 ന് അഭിവന്ദ്യ ആർച്ച്ബിഷപ്പ് എം.സൂസപാക്യം ഉദ്‌ഘാടനം ചെയ്യുന്നു...

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: “വോയിസ്‌ ഫ്രം ഹാർട്ട്‌” എന്ന ആപ്തവാക്യവുമായി ‘കാരിസ് ഓൺലൈൻ റേഡിയോ’ 28 ന് അഭിവന്ദ്യ ആർച്ച്ബിഷപ്പ് എം.സൂസപാക്യം ഉദ്‌ഘാടനം ചെയ്യുന്നു. നവമാധ്യമങ്ങൾ പ്രായഭേദമന്യേ സകല മനുഷ്യരേയും സ്വാധീനിച്ചുകൊണ്ടിരിക്കുന്ന ഈ വേളയിൽ ഫ്രാൻസിസ് പപ്പാ ആഹ്വാനം ചെയ്ത നവ മാധ്യമ സുവിശേഷവത്കരണം യുവജനങ്ങളിലൂടെ പ്രാവർത്തികമാക്കുകയാണ് കാരിസ് റേഡിയോ ലക്ഷ്യമിടുന്നത്.

കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ഒരുകൂട്ടം ചെറുപ്പക്കാർ ഒറ്റ കുടകീഴിൽ ഒന്നിക്കുന്ന മഹാ സംരംഭമാണ് കാരിസ് റേഡിയോ. കുളിമയേറിയ പാട്ടുകൾ, വചന വിചിന്തനം, ടോക്ക് ഷോ, ബൈബിൾ ക്വിസ്, അനുഭവങ്ങൾ, മോട്ടീവേഷണൽ ടോക്ക്, ക്രിസ്ത്യൻ കവർ ഗാനങ്ങൾ, തുടങ്ങിയ അനവധി പരിപാടികൾക്ക് പുറമെ, കേരളത്തിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലെ തിരുകർമ്മങ്ങളുടെ ലൈവും കാരിസ് റേഡിയോ ജനമധ്യത്തിൽ എത്തിക്കുന്നു.

https://www.facebook.com/Charis-Online-RADIO-124822835939157/

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker