Kerala
കാഞ്ഞിരത്തിനാൽ ഭൂമി പ്രശ്നം: കെ.സി.വൈ.എം. അനിശ്ചിതകാല നിരാഹാരം തുടങ്ങി
കാഞ്ഞിരത്തിനാൽ ഭൂമി പ്രശ്നം: കെ.സി.വൈ.എം. അനിശ്ചിതകാല നിരാഹാരം തുടങ്ങി
കൽപറ്റ: കാഞ്ഞിരത്തിനാൽ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെ.സി.വൈ.എം. മാനന്തവാടി സമിതി അനിശ്ചിതകാല നിരാഹാരം ആരംഭിച്ചു.
കെ.സി.വൈ.എം. സമരസമിതി കൺവീനർ എബിൻ മുട്ടപ്പള്ളി, രൂപതാ ട്രഷറർ അഖിൽ പള്ളത്ത് എന്നിവരാണ് നിരാഹാരം കിടക്കുന്നത്. ബത്തേരി രൂപതാ ബിഷപ്പ് ജോസഫ് മാർ തോമസ് ഉദ്ഘാടനം ചെയ്തു.
ഫാ. ലാൽ ജേക്കബ് പാനുങ്കൽ, ജിഷിൻ മുണ്ട ക്കാത്തടത്തിൽ, സുബിൻജോസ്, റോസ് മേരി തേറുംകാട്ടിൽ, ജിജോ താന്നിവേലി, അലീന ജോയി പാണ്ടിയാം പറമ്പിൽ, ആൽഫിൻ അമ്പാറയിൽ, അഞ്ജലി ചെറുപ്ലാവിൽ, സിസ്റ്റർ സ്‌മിത , റ്റോബി കൂട്ടുങ്കൽ, റ്റിബിൻ പാറക്കൽ, ജിജോ പൊടിമറ്റം, അനീഷ് ഓമക്കര, പി.പി. ഷൈജൽ, എൻ.പി. സുരേഷ് ബാബു, ജോസഫ് വളവനാൽ, സുധീർ കുമാർ, പി.ടി. പ്രേമാനന്ദൻ എന്നിവർ പ്രസംഗിച്ചു.