കാഞ്ഞിരപ്പളളി രൂപതാ എസ് എം വൈ എം ന് പുതിയ നേതൃത്വം
സഭയുടെ തിളങ്ങുന്ന മുഖമാണ് ഇ എസ് എം വൈ എം എന്ന് കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു
![](https://catholicvox.com/wp-content/uploads/2021/02/Kanjirapalli-780x470.jpg)
സ്വന്തം ലേഖകന്‍
കാഞ്ഞിരപ്പള്ളി ; കാഞ്ഞിരപ്പളളി രൂപതാ എസ്എംവൈഎം സംഘടനക്ക് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.
ആദര്‍ശ് കുരിയന്‍ പ്രസിഡന്റായും ജോസഫ് ജെയിംസ് വൈസ് പ്രസിഡന്റായും തെരെഞ്ഞെടുക്കപെട്ടു. തോമച്ചന് കത്തിലാങ്കല്‍ പുതിയ ജനറല്‍സെക്രട്ടറിയായും ജോബി ജെയിംസ് ഡെപ്യൂട്ടി പ്രസിഡന്റായും തെരെഞ്ഞെടുക്കപെട്ടു.
സഭയുടെ തിളങ്ങുന്ന മുഖമാണ് ഇ എസ് എം വൈ എം എന്ന് കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു. രൂപത എസ് എം വൈ എം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മാര്‍ പുളിക്കല്‍.
സമ്മേളനത്തില്‍ രൂപത വൈസ് പ്രസിഡണ്ട് ജോലി ജോണ്‍ ഇരുപ്പ്കാട് മറ്റപ്പള്ളില്‍ അധ്യക്ഷതവഹിച്ചു രൂപത ഡയറക്ടര്‍ ഫാ. വര്‍ഗീസ് കൊച്ചുപുരയ്ക്കല്‍ ആമുഖപ്രഭാഷണം നടത്തി മികച്ച യൂണിറ്റുകള്‍ക്ക് ബിഷപ് ജോസ് പുളിക്കല്‍ ട്രോഫികള്‍ വിതരണം ചെയ്തു.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group