കഷ്ടത അനുഭവിക്കുന്നവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും കൈത്താങ്ങാകേണ്ടവർ കാത്തോലിക്കർ; ഡോ. അലക്സ് വടക്കുംതല.
കഷ്ടത അനുഭവിക്കുന്നവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും കൈത്താങ്ങാകേണ്ടവർ കാത്തോലിക്കർ; ഡോ. അലക്സ് വടക്കുംതല.
സ്വന്തം ലേഖകൻ
കണ്ണൂർ: സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്നവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും കൈത്താങ്ങായി മാറാൻ കാത്തോലിക്ക വിശ്വാസി സമൂഹങ്ങൾക്കു കഴിയണമെന്നു കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല. കണ്ണൂർ രൂപത പാസ്റ്ററൽ കൗൺസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു പിതാവ്.
കിടപ്പാടം പോലുമില്ലാത്ത കുടുംബങ്ങൾക്കു വീടുകൾ നിർമിച്ചുനൽകിയ രൂപത വിൻസന്റ് ഡിപോൾ സംഘടനയും രൂപതയിലെ വിവിധ സന്യാസിസഭകളുടെയും നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾ സമൂഹത്തിനു മാതൃകയാണെന്ന് ബിഷപ്പ് ഓർമ്മിപ്പിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു വിശ്വാസികൾ മുന്നോട്ടുവരണമെന്നും ആഹ്വാനം ചെയ്തു.
മോൺ ദേവസ്സി ഈരത്തറ, മോൺ ക്ലാരൻസ് പാലിയത്ത്, ഫാ. ജോർജ് പൈനാടത്ത്, ഫാ. ബെന്നി മണപ്പാട്ട്, ഫാ. ഷിറോൺ ആന്റണി, ഫാ. മാർട്ടിൻ രായപ്പൻ, സിസ്റ്റർ വീണ, ആന്റണി നൊറോണ, രതീഷ് ആന്റണി, ടി.മേരി, കെ.ബി.സൈമൺ, പി.ഡി.ജോൺസൺ, ബെന്നി പുതുശ്ശേരി, മേഴ്സി സെബാസ്റ്റ്യൻ, സന്തോഷ് കാവിൽ എന്നിവർ പ്രസംഗിച്ചു ആശംസകളർപ്പിച്ചു.