കഴിഞ്ഞ നാളുകള്‍ മറക്കരുത്, പൂര്‍വ്വീകരെ മറക്കരുത്, ക്രിസ്തുവാണ് നമ്മുടെ പ്രത്യാശ!; ഫ്രാൻസിസ് പാപ്പാ
കഴിഞ്ഞ നാളുകള്‍ മറക്കരുത്, പൂര്‍വ്വീകരെ മറക്കരുത്, ക്രിസ്തുവാണ് നമ്മുടെ പ്രത്യാശ!; ഫ്രാൻസിസ് പാപ്പാ
സ്വന്തം ലേഖകൻ
ലിത്വനിയ: നിങ്ങളുടെ കഴിഞ്ഞ നാളുകള്‍ മറക്കരുതെന്നും, നമ്മുടെ പൂര്‍വ്വീകരെ മറക്കരുതെന്നുമുള്ളതാണ് തന്‍റെ ഉപദേശമെന്ന് പാപ്പാ. സെപ്തംബര്‍ 23 ഞായറാഴ്ച – ലിത്വനിയയിലെ വൈദികരോടും സന്ന്യസ്തരോടും സെമിനാരി വിദ്യാര്‍ത്ഥികളോടും സംസാരിക്കുകയായിരുന്നു ഫ്രാൻസിസ് പാപ്പാ.
നമ്മുടെ പൂര്‍വ്വീകരെ നിരന്തരം ഓർക്കണമെന്ന് പറഞ്ഞ പാപ്പാ
രക്തസാക്ഷിത്വത്തിന്‍റെ വില ഇന്ന് ലോകം മനസ്സിലാക്കണമെന്നില്ലെന്ന് ആശങ്ക അറിയിച്ചു. എന്നാല്‍, നിങ്ങള്‍ പൂര്‍വ്വീകരെ ജീവിതത്തില്‍ ശക്തികേന്ദ്രമാക്കുകയും പൂര്‍വ്വികര്‍ വിശ്വാസത്തിനുവേണ്ടി പോരാടി, നല്ല യുദ്ധം ചെയ്തു ജീവന്‍ സമര്‍പ്പിച്ചതിനെ സ്മരിക്കുകയും വേണമെന്ന് പാപ്പാ നിർദ്ദേശിച്ചു. അതേസമയം, അങ്ങനെ മുന്നോട്ടു പോകാന്‍ തങ്ങള്‍ക്കു ശക്തിയില്ലെന്ന് ഇന്നത്തെ തലമുറ ചിന്തിക്കുന്നുണ്ടെന്നും, അതിൽനിന്നും കരകയറാൻ പ്രത്യാശ നമ്മെ സഹായിക്കുമെന്നും പറഞ്ഞു.
“ക്രിസ്തുവാണ് നമ്മുടെ പ്രത്യാശ!” എന്നതാണ് ലിത്വാനിയ സന്ദര്‍ശനത്തിന്‍റെ ആപ്തവാക്യമെന്ന് ഓർമ്മിപ്പിച്ച പാപ്പാ, ക്രൈസ്തവര്‍ ജീവിക്കേണ്ട പ്രത്യാശയ്ക്ക് സവിശേഷമായ മാനങ്ങളുണ്ടെന്നും, അത് ദൈവപുത്രസ്ഥാന ലബ്ദിക്കായുള്ള പ്രാര്‍ത്ഥനാപൂര്‍ണ്ണമായ പ്രത്യാശയാണെന്നും ഉദ്ബോധിപ്പിച്ചു.