World

കളർ പ്ലസ് ക്രിയേറ്റീവ്സിന്റെ അതിജീവനം നൃത്തവിഷ്കാരം Art to Heart ശ്രദ്ധേയമാകുന്നു

ചുവടുകളുമായെത്തുന്നത് മേരി ബിനി, ശ്രുതി റാവു, രൂപാ കിരൺ എന്നീ കലാകാരികൾ...

സ്വന്തം ലേഖകൻ

റോം: മലയാള സംഗീത രംഗത്തെ പ്രമുഖർ അണിനിരന്ന് “അതിജീവനം” എന്ന പേരിൽ കളർ പ്ലസ് ക്രിയേറ്റീവ്സ്‌ പുറത്തിറക്കി സോഷ്യൽ മീഡിയായിൽ വൈറലായ പ്രാർത്ഥനാ ഗാനചിത്രീകരണത്തിന്റെ നൃത്തവിഷ്കാരം “Art to Heart” ശ്രദ്ധേയമാകുന്നു.

Covid 19 വ്യാധിയാൽ വലയുന്ന ലോകത്തിന് ആശ്വാസവും സൗഖ്യവും യാചിച്ചു കളർ പ്ലസ് കുടുബത്തിന്റെ വൈറലായ ഗാനത്തിന്റെ നൃത്താവിഷ്കാരത്തെ നാട്യരംഗത്ത് പ്രവീണ്യം തെളിയിച്ചിട്ടുള്ള മൂന്ന് നർത്തകിമാർ ജനഹൃദയങ്ങളിലേയ്ക്ക് എത്തിക്കുകയാണ്. ലോക്ക് ഡൌൺ പരിമിതിയിൽ നിന്നുകൊണ്ട് അർത്ഥസമ്പുഷ്‌ടമായി ചിട്ടപെടുത്തിയിരിക്കുന്ന ഈ നൃത്തവിഷ്കാരത്തിലൂടെ ഈ അതിജീവന ഗാനം ഒരിക്കൽ കൂടി ലോകത്തിനു മുൻപിൽ ഒരു പ്രാർത്ഥനയായി രൂപപ്പെടുകയാണ്.

Art to Heart എന്ന് പേരിട്ടിരിക്കുന്ന ഈ നൃത്താവിഷ്കാര ആൽബത്തിൽ നൃത്ത ചുവടുകളുമായെത്തുന്നത് മേരി ബിനി, ശ്രുതി റാവു, രൂപാ കിരൺ എന്നീ കലാകാരികളാണ്. പ്രശസ്ത പിന്നണി ഗായികയും നർത്തകിയുമായ സിതാര കൃഷ്ണകുമാറും, പ്രശസ്ത നടിയും നർത്തകിയുമായ അഞ്ചു അരവിന്ദും ചേർന്നാണ് ഈ നൃത്താവിഷ്കാരം പരിചയപ്പെടുത്തിയിരിക്കുന്നത്.

കോവിഡ് മഹാമാരിയിൽ വിറങ്ങലിച്ചു നിൽക്കുന്ന രാജ്യത്തിനും, ലോകത്തിനുമുഴുവനും, സൗഖ്യവും ബലവും യാചിച്ചുകൊണ്ടും, നമ്മുടെ ആരോഗ്യപ്രവർത്തകർക്കും, ഭരണകർത്താക്കൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് എഴുപതോളം കലാകാരന്മാർ അണിചേർന്ന പ്രാർത്ഥനാഗാനമാണ് “അതിജീവനം”.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker