Parish
കളത്തുവിള വിശുദ്ധ മിഖായേല്‍ ദേവാലയ തിരുനാളിന് തുടക്കമായി
കളത്തുവിള വിശുദ്ധ മിഖായേല്‍ ദേവാലയ തിരുനാളിന് തുടക്കമായി
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: കളത്തുവിള വിശുദ്ധ മിഖായേല്‍ ദേവാലയ തിരുനാളിന് തുടക്കമായി. തിരുനാള്‍ 30-ന് സമാനിക്കും. ഇടവക വികാരി ഫാ.ജോണി കെ. ലോറന്‍സ് കൊടിയേറ്റി തിരുനാളിന് തുടക്കം കുറിച്ചു.
കൊടിയേറ്റിന് മുൻപ് കളത്തുവിള കുരിശടിയില്‍ നിന്ന് ദേവാലയത്തിലേക്ക് പതാക പ്രയാണം നടന്നു. തിരുനാള്‍ ആരംഭ ദിവ്യബലിക്ക് ഫാ.ബനഡിക്ട് മുഖ്യ കാര്‍മ്മിത്വം വഹിച്ചു.
തിരുനാള്‍ ദിനങ്ങളില്‍ ഫാ. എ.ജി.ജോര്‍ജ്ജ്, ഫാ.രാജേഷ് കുറിച്ചിയില്‍ ഫാ. ക്രിസ്റ്റിന് തുടങ്ങിയവര്‍ തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും. 29-ന് വൈകിട്ട് ദിവ്യബലിയെ തുടര്‍ന്ന് ഭക്തി നിര്‍ഭരമായ ദിവ്യകാരുണ്യ പ്രദക്ഷിണം ഉണ്ടായിരിക്കും.
തിരുനാള്‍ സമാപന ദിവ്യബലിക്ക് കമുകിന്‍കോട് ഇടവക വികാരി ഫാ.ജോയി മത്യാസ് മുഖ്യ കാര്‍മ്മികത്വം വഹിക്കും. ആനപ്പാറ ഇടവക വികാരി ഫാ. ഷാജി ഡി. സാവിയോ വചന സന്ദേശം നല്‍കും.