Kerala
കളഞ്ഞ്കിട്ടിയ ലക്ഷങ്ങൾ തിരികെ നൽകി വിദ്യാർത്ഥി മാതൃകയായി
കളഞ്ഞ്കിട്ടിയ ലക്ഷങ്ങൾ തിരികെ നൽകി വിദ്യാർത്ഥി മാതൃകയായി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കളഞ്ഞ്കിട്ടിയ ലക്ഷങ്ങൾ തിരികെ നൽകി സുബിൻ സുന്ദർരാജ് എന്ന വിദ്യാർത്ഥി മാതൃകയായി. സ്കൂൾ സ്റ്റഡി ടൂറിനിടെ രാമേശ്വരത്ത് വച്ചായിരുന്നു സംഭവം നടന്നത്.
ഒരു തീർത്ഥാടകന്റെ ബാഗിൽ നിന്ന് വീണു ലഭിച്ച നാലു ലക്ഷം രൂപ അദ്ദേഹത്തിന്റെ വാഹനത്തിന്റെ പുറകേ ഓടി തിരികെ നൽകുകയായിരുന്നു അഞ്ചുതെങ്ങ് സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ 9-ആം ക്ലാസ്സ് വിദ്യാർത്ഥിയായ സുബിൻ സുന്ദർരാജ്.
ഈ സംഭവം അറിഞ്ഞ തിരുവനന്തപുരം അതിരൂപതാ മെത്രാപ്പോലീത്തയും കോർപ്പറേറ്റ് മാനേജരും സുബിനെ അഭിനന്ദനം അറിയിക്കുകയും അവരുടേയും സ്കൂളിന്റേയും പാരിതോഷികം പ്രത്യേക അസ്സംബ്ലി കൂടി സുബിനു നൽകുകയും ചെയ്തു.
അഞ്ചുതെങ്ങ് പുത്തന്മണ്ണു, വാടയിൽ വീട്ടിൽ സുനിതയുടേയും പരേതനായ സുന്ദർരാജിന്റേയും മകനാണു സുബിൻ.