Parish

കല്ലാമം സെന്‍റ് പോള്‍സ് ദേവാലയ തിരുനാളിന് തുടക്കമായി

കല്ലാമം സെന്‍റ് പോള്‍സ് ദേവാലയ തിരുനാളിന് തുടക്കമായി

 

സജു കല്ലാമം

കാട്ടാക്കട: കല്ലാമം സെന്‍റ് പോള്‍സ് ദേവാലയ തിരുനാളിന് തുടക്കമായി. ഇടവക വികാരി ഫാ.ഡെന്നിസ് മണ്ണൂര്‍ കൊടിയേറ്റി തിരുനാളിന് തുടക്കം കുറിച്ചു. 27 -ന് സമാപിക്കും.

തിരുനാള്‍ ആരംഭ ദിവ്യബലിക്ക് ഫാ.എം.കെ. ക്രിസ്തുദാസ് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഫാ.ബെനഡിക്ട് ജി. ഡേവിഡ് വചന സന്ദേശം നല്‍കി.

തിരുനാള്‍ ദിനങ്ങളില്‍ വിശുദ്ധ ഗ്രന്ഥ പാരായണവും ജപമാലയും ലിറ്റിനിയും ദിവ്യബലിയും ഉണ്ടാകും.

26 -ന് വൈകിട്ട് ഫാ.ഷാജി ജോസഫ് മുഖ്യ കാര്‍മ്മികത്വം വഹിക്കുന്ന സന്ധ്യാവന്ദനം, തുടര്‍ന്ന് ആഘോഷമായി ദിവ്യകാരുണ്യ പ്രദക്ഷിണം.

27 -ന് നടക്കുന്ന തിരുനാള്‍ സമാപന ദിവ്യബലിക്ക് രൂപത ശുശ്രൂഷ കോ-ഓർഡിനേറ്റര്‍ മോണ്‍. വി.പി. ജോസ് മുഖ്യകാര്‍മ്മികത്വം വഹിക്കും. ഫാ.സി.ടി. രാജ് വചനം പങ്കുവയ്ക്കും. തുടര്‍ന്ന് കൊടിയിറക്ക് സ്നേഹ വിരുന്ന്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker