Diocese
കരിയർ ഗൈഡൻസ് പുസ്തകം പ്രകാശനം ചെയ്തു
പ്ലസ് ടുവിനു ശേഷമുള്ള ഉന്നത വിദ്യാഭ്യാസ മേഖലകളെക്കുറിച്ച് പ്രതിപാദിക്കുന്നതാണ് കരിയർ ഗൈഡ് പുസ്തകം
അർച്ചന കണ്ണറവിള
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയുടെ ഇരുപത്തിമൂന്നാമത് രൂപതാ ദിനത്തോടനുബന്ധിച്ച്
വിദ്യാഭ്യാസ ശുശ്രൂഷാ സമതി തയ്യാറാക്കിയ പ്ലസ് ടുവിനു ശേഷമുള്ള ഉന്നത വിദ്യാഭ്യാസ മേഖലകളെക്കുറിച്ച് പ്രതിപാദിക്കുന്ന കരിയർ ഗൈഡ് പുസ്തകം വികാരി ജനറൽ മോൺ.ജി.ക്രിസ്തുദാസ് പ്രകാശനം ചെയ്തു. അന്തിയൂർക്കോണം ഇടവകയിലെ കുമാരി അന്ന, ഉണ്ടൻകോട് ഇടവകയിലെ മാസ്റ്റർ ഷാരോൺ എന്നിവർ പുസ്തകം ഏറ്റു വാങ്ങി.
നെയ്യാറ്റിന്കര രൂപതാ കോ-ഓർഡിനേറ്റർ മോൺ.വി.പി.ജോസ്, തിരുവനന്തപുരം അതിരൂപതയുടെ “ജീവനും വെളിച്ചവും” മാസികയുടെ പത്രാധിപൻ റവ.ഡോ.തോമസ് നെറ്റോ എന്നിവർ സന്നിഹിതരായിരുന്നു.
കരിയർ ഗൈഡ് പുസ്തകം രൂപപ്പെടുത്തുന്നതിന് ചുക്കാൻ പിടിച്ച നെയ്യാറ്റിൻകര രൂപതാ വിദ്യാഭ്യാസ ഡയറക്ടർ ഫാ.ജോണി.കെ.ലോറൻസ് കരിയർ ഗൈഡൻസ് പുസ്തകം പരിചയപെടുത്തി.