കമുകിൻകോട് കൊച്ചുപളളി തിരുനാളിന് ഭക്‌തി നിർഭരമായ തുടക്കം
കമുകിൻകോട് കൊച്ചുപളളി തിരുനാളിന് ഭക്‌തി നിർഭരമായ തുടക്കം
സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയിലെ കമുകിൻകോട് കൊച്ചുപളളി തിരുനാളിന് ഭക്‌തി നിർഭരമായ തുടക്കം. ഞായറാഴ്‌ച വൈകിട്ട് നടന്ന പ്രാരംഭ ദിവ്യബലിക്ക് തിരുവനന്തപുരം അതിരൂപതാ ജുഡിഷ്യൽ വികാർ ഡോ. ഗ്ലാഡിൻ അലക്‌സ് മുഖ്യ കാർമ്മികത്വം വഹിച്ചു. ഇടവക വികാരി ഫാ. ജോയി മത്യാസ് സഹകാര്‍മ്മികനായി. ക്‌ടാരക്കുഴി സെന്റ് ജോസഫ് ദേവാലയ വികാരി ഫാ. ജോർജ്ജ്‌കുട്ടി വചന സന്ദേശം നൽകി.
ഇന്നലെ വെകിട്ട് നടന്ന ദിവ്യബലിക്ക് നെയ്യാറ്റിൻകര രൂപതാ അൽമ്മായ കമ്മിഷൻ ഡയറക്‌ടർ ഫാ. എസ്.എം. അനിൽ കുമാർ മുഖ്യ കാർമ്മികത്വം വഹിച്ചു. ഈഴക്കോട് സെന്റ് ലിയോ പോൾഡ് വികാരി ഫാ. എ.എസ്. പോൾ വചന സന്ദേശം നൽകി.
നാളെ രാവിലെ 10.30-ന് നെയ്യാറ്റിൻകര റീജിയൻ കോ ഓർഡിനേറ്റർ മോൺ. വി.പി. ജോസിന്റെ മുഖ്യകാർമ്മികത്വത്തിൽ ദിവ്യബലി. വൈകുന്നേരം 4 മണിക്ക് ദിവ്യകാരുണ്യ ആരാധനയ്ക്ക് ഇടവക വികാരി ഫാ. ജോയി മത്യാസ് നേതൃത്വം നൽകും.
വൈകിട്ട് 6.30-ന് തിരുവനന്തപുരം അതിരൂപതാ സഹായ മെത്രാൻ ഡോ. ആർ. ക്രിസ്‌തുദാസിന്റെ മുഖ്യ കാർമികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലി അർപ്പിക്കുന്നു.
തിരുനാൾ സമാപന ദിനമായ ബുധനാഴ്‌ച വൈകിട്ട് തിരുവനന്തപുരം അതിരൂപതാ എൽ.സി.വൈ.എം. ഡയറക്‌ടർ ഫാ. ലെനിൻ ഫെർണാണ്ടസിന്റെ മുഖ്യ കാർമ്മികത്വത്തിൽ തിരുനാൾ സമാപന ദിവ്യബലി. ബാലരാമപുരം ഫൊറോന വികാരി ഫാ. ഷൈജുദാസ് വചന സന്ദേശം നൽകും.