കമുകിന്‍കോട് വിശുദ്ധ അന്തോണീസ് ദേവാലയത്തിലേക്ക് തീര്‍ത്ഥാടകരുടെ ഒഴുക്ക്
കമുകിന്‍കോട് വിശുദ്ധ അന്തോണീസ് ദേവാലയത്തിലേക്ക് തീര്‍ത്ഥാടകരുടെ ഒഴുക്ക്
അനിൽ ജോസഫ്
ബാലരാമപുരം: കമുകിന്‍കോട് കൊച്ചുപളളിയില്‍ തീര്‍ത്ഥാടനത്തോടനുബന്ധിച്ച് നടന്ന വിശേഷാല്‍ ദിവ്യബലിയില്‍ പങ്കെടുത്ത് ആയിരക്കണക്കിന് വിശ്വാസികള്‍. ഇന്ന് രാവിലെ നടന്ന ദിവ്യബലിക്ക് നേമം ഇന്‍ഫാന്‍റ് ജീസസ് ഇടവക വികാരി ഫാ.ബോസ്കോ തോമസ് മുഖ്യകാര്‍മ്മികത്വം വഹിച്ചു. നെയ്യാറ്റിന്‍കര രൂപത ഫിനാന്‍സ് ഡയറക്ടര്‍ ഫാ.സാബു വര്‍ഗ്ഗീസ് വചന സന്ദേശം നല്‍കി. ദിവ്യബലിയെ തുടര്‍ന്ന് നടന്ന ഉണ്ണിയപ്പ നേര്‍ച്ചസമര്‍പ്പണത്തിലും ആയിരങ്ങള്‍ പങ്കെടുത്തു.
വൈകിട്ട് നടന്ന സമൂഹദിവ്യബലിക്ക് പെരുങ്കടവിള ഫൊറോന വികാരി ഫാ.ഷാജു സെബാസ്റ്റ്യന്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ബാലരാമപുരം ഫൊറോന വികാരി ഫാ.ഷൈജു ദാസ് വചന സന്ദേശം നല്‍കി.
നാളെ വൈകിട്ട് നടക്കുന്ന സമൂഹ ദിവ്യബലിക്ക് രൂപത ചാന്‍സിലര്‍ ഡോ.ജോസ് റാഫേല്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. വിഴിഞ്ഞം ഫൊറോന വികാരി ഫാ.ജെസ്റ്റിന്‍ ജൂഡ് വചന സന്ദേശം നല്‍കും.
വ്യാഴാഴ്ച വൈകിട്ട് നടക്കുന്ന സാംസ്കാരിക സമ്മേളനം വൈദ്യുത വകുപ്പ് മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും. വെളളിയാഴ്ച ദിവ്യബലിയെ തുടര്‍ന്ന് ആഘോഷമായ ദിവ്യകാരുണ്യ പ്രദക്ഷിണം. ശനിയാഴ്ച വൈകിട്ടാണ് ആഘോഷമായ ചപ്രപ്രദക്ഷിണം.
തീര്‍ഥാടകര്‍ക്കായി വിവിധ ഡിപ്പോകളില്‍ നിന്ന് കെ.എസ്.ആർ.ടി.സി. പ്രത്യേക സര്‍വ്വീസുകൾ നടത്തുന്നുണ്ട്.