കമുകിന്‍കോട് വിശുദ്ധ അന്തോണീസ് ദേവാലയത്തില്‍ ദേവസഹായം വിശുദ്ധപദവി ആഘോഷം ശനിയാഴ്ച മുതല്‍
കൊച്ച് പളളിയിലെ വിശുദ്ധ അന്തോണീസിന്റെ തിരുസ്വരൂപം ദേവസഹായം പിളള സമര്‍പ്പിച്ചതാണ്.
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: തെക്കിന്റെ കൊച്ച് പാദുവ എന്നറിയപ്പെടുന്ന കമുകിന്‍കോട് വിശുദ്ധ അന്തോണീസ്ദേവാലയത്തില് വാഴ്ത്തപെട്ട ദേവസഹായം പിളളയുടെ വിശുദ്ധ പദവി അഘോഷങ്ങള്‍ക്ക് ശനിയാഴ്ച കൊടിയേറും. തീര്‍ഥാടനകേന്ദ്രമായ കൊച്ച് പളളിയിലെ വിശുദ്ധ അന്തോണീസിന്റെ തിരുസ്വരൂപം ദേവസഹായം പിളള സമര്‍പ്പിച്ചതാണ്.
രക്തസാക്ഷിയ വാഴ്ത്തപ്പെട്ട ദേവസഹായം പിളളയുടെ സ്മരണക്കായി നടത്തുന്ന രക്തദാന നേര്‍ച്ചയുടെ ഉദ്ഘാടനം രാവിലെ 8.30 ന് നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍. ജി ക്രിസ്തുദാസ് നിര്‍വ്വഹിക്കും. വൈകിട്ട് 5.30 ന് ഇടവക വികാരി ഫാ.ജേയ് മത്യാസ് കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിക്കും. തുടര്‍ന്ന് തിരുവനന്തപുരം അതിരൂപത വികാരി ജനറല്‍ മോണ്‍. സി .ജോസഫ് മുഖ്യ കാര്‍മ്മികത്വം വഹിക്കുന്ന സമൂഹ ദിവ്യബലി.
വിശുദ്ധ പദവി പ്രഖ്യാപന ദിനമായ ഞായര്‍ രാവിലെ 8.30 ന് കൊല്ലം മുന്‍ ബിഷപ്പ് സ്റ്റാന്‍ലി റോമന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദിവ്യബലി അതേ സമയം തന്നെ തിരുവനന്തപുരത്തെ പാളയം സെന്റ് ജോസഫ് മെട്രോപോളിറ്റന്‍ ദേവാലയത്തില്‍ നിന്ന് ദേവാസഹായംപിളളയുടെ തുരുശേഷിപ്പും തിരുസ്വരൂപവും വഹിച്ച് കൊണ്ടുളള വാഹന പ്രദക്ഷിണത്തിന് തുടക്കമാവും.
വൈകിട്ട് 5 ന് നടക്കുന്ന സമൂഹ ദിവ്യബലിക്ക് മോണ്‍.റൂഫസ് പയസലിന്‍ മുഖ്യകാര്‍മ്മികനാവും. തിങ്കളാഴ്ച വൈകിട്ട് 6 ന് സമൂഹ ദിവ്യബലിക്ക് ഫാ.ലെനില്‍ ഫെര്‍ണാണ്ടസ് മുഖ്യ കാര്‍മ്മികനാവും.
തിരുനാളിന്റെ സമാപന ദിനമായ ചൊവ്വാഴ്ച രാവിലെ 10 ന് നടക്കുന്ന ദിവ്യബലിക്ക് ഇടവക വികാരി ഫാ. ജോയി മത്യാസ് മുഖ്യ കാര്‍മ്മികത്വം വഹിക്കും വൈകിട്ട് 5 ന് ദേവാസഹായം പിളളയുടെ തിരുസ്വരൂപവും വഹിച്ച് കൊണ്ടുളള പ്രദക്ഷിണം, വൈികിട്ട് 6 ന് തിരുവനന്തുരം അതിരൂപത സഹായ മെത്രാന് ഡോ. ആര് ക്രിസ്തുദാസ് മുഖ്യകാര്‍മ്മികത്വം വഹിക്കുന്ന പൊന്തിഫിക്കല്‍ ദിവ്യബലി.
വൈകിട്ട് 7.30 ന് നടക്കുന്ന പൊതുസമ്മേളനം സ്പീക്കര്‍ എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും.