കമുകിന്‍കോട് കൊച്ചുപളളിയില്‍ വിശുദ്ധ അന്തോണീസിന്‍റെ നാമഹേതുക തിരുനാള്‍
കമുകിന്‍കോട് കൊച്ചുപളളിയില്‍ വിശുദ്ധ അന്തോണീസിന്‍റെ നാമഹേതുക തിരുനാള്‍
മനു കമുകിൻകോട്
ബാലരാമപുരം: തെക്കിന്‍റെ കൊച്ചുപാദുവ എന്നറിയപ്പെടുന്ന കമുകിന്‍കോട് കൊച്ചുപളളിയില്‍ വിശുദ്ധ അന്തോണീസിന്‍റെ നാമഹേതുക തിരുനാളിനും, വാഴ്ത്തപ്പെട്ട ദേവസഹായം പിളളയുടെ പ്രേക്ഷിത പ്രവര്‍ത്തനങ്ങളുടെ രണ്ടാം ശതോത്തര പ്ലാറ്റിനം ജൂബിലി (275) ആഘോഷങ്ങള്‍ക്കും തുടക്കമായി. ഒരുവര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
തിരുവനന്തപുരം അതിരൂപത വികാരി ജനറല്‍ മോണ്‍.ജോസഫ് ചിന്നയ്യന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്ന ദിവ്യബലിയോടെയാണ് തിരുനാളിന് തുടക്കമായത്.
കൊച്ചു പളളിയിൽ വിശുദ്ധ അന്തോണീസിന്‍റെ തിരസ്വരൂപം സ്ഥാപിച്ച വാഴ്ത്തപ്പെട്ട ദേവസഹായം പിളളയെ കത്തോലിക്കാ സഭ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതിന്‍റെ ഭാഗമായി മാതൃദേവാലയത്തില്‍ ദേവസഹായം പിളളയുടെ തിരുസ്വരൂപം ആശീര്‍വദിച്ച് പ്രതിഷ്‌ഠിച്ചു.
ഒരുവര്‍ഷം നീണ്ടു നില്‍ക്കുന്ന അഘോഷങ്ങളുടെ ‘ലോഗോ’ വികാരി ജനറല്‍ മോണ്‍.ജോസഫ് ചിന്നയ്യന്‍ പ്രകാശനം ചെയ്തു. ഇടവക വികാരി ഫാ.ജോയി മത്യാസ്, ഫാ.സുജീഷ് തുടങ്ങിയവര്‍ സഹകാര്‍മ്മികരായി. വ്യാഴാഴ്ച തിരുനാളിന് സമാപനമാവും.