കമുകിന്‍കോട് അന്തോണീസ് ദേവാലയ തിരുനാള്‍ വിളബരം അറിയിച്ച് അയ്യായിരം മണ്‍ചിരാകുകള്‍ തെളിഞ്ഞു
കമുകിന്‍കോട് അന്തോണീസ് ദേവാലയ തിരുനാള്‍ വിളബരം അറിയിച്ച് അയ്യായിരം മണ്‍ചിരാകുകള്‍ തെളിഞ്ഞു
അനിൽ ജോസഫ്
ബാലരാമപുരം: തെക്കിന്റെ കൊച്ചുപാദുവ എന്നറിയപ്പെടുന്ന കമുകിന്‍കോട് വിശുദ്ധ അന്തോണീസ് ദേവാലയത്തിലെ തിരുനാളിന് വിളംബരം കുറിച്ച് പളളിയങ്കണത്തില്‍ അയ്യായിരം മണ്‍ചിരാകുകള്‍ തെളിഞ്ഞു. പരിപാടിക്ക് ഇടവക വികാരി ഫാ.ജോയിമത്യാസ് തിരിതെളിച്ച് ആരംഭം കുറിച്ചു. പളളിയുടെ മുന്നിലായി തെളിയിക്കപ്പെട്ട ദീപങ്ങള്‍ വിശ്വാസികള്‍ ദേവാലയ പരിസരമാകെ തെളിയിച്ചപ്പോള്‍ വിശുദ്ധ അന്തോണീസ് ദേവാലയം ദീപപ്രഭയിലമര്‍ന്നു.
വിളംബര ദിനമായി ആഘോഷിച്ച ഞായറഴ്ച രാവിലെ പ്രത്യേക ദിവ്യബലിയും, ദിവ്യകാരുണ്യ ആരാധനയും ഉണ്ടായിരുന്നു. തിരുനാളിനോടനുബന്ധിച്ച് പുതുക്കി പണിത പുതിയ അള്‍ത്താര നെടുമങ്ങാട് റീജിയന്‍ കോ-ഓർഡിനേറ്റര്‍ മോണ്‍.റൂഫസ് പയസലിന്‍ ആശീര്‍വദിച്ചു.
നാളെ രാവിലെ നടക്കുന്ന സമൂഹ ദിവ്യബലിക്ക് തിരുവനന്തപുരം ലത്തീന്‍ അതിരൂപത വികാരി ജനറല്‍ മോണ്‍.യൂജിന്‍ എച്ച്. പെരേര മുഖ്യകാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന്, വിശുദ്ധ അന്തോണിസിന്റെ തിരുസ്വരൂപത്തില്‍ കിരീടം ചാര്‍ത്തല്‍ ശുശ്രൂഷ. വൈകിട്ട്, മന്ത്രി കടകം പളളി സുരേന്ദ്രന്‍ തീര്‍ത്ഥാടനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. മലങ്കര കത്തോലിക്കസഭാ പരമാധ്യക്ഷന്‍ കര്‍ദിനാര്‍ മാര്‍ ബസേലിയോസ് ക്ലിമിസ് കാതോലിക്ക ബാവ അനുഗ്രഹ പ്രഭാഷണം നടത്തും. തുടർന്ന്, രാത്രി 10 -ന് ഇടവക വികാരി ഫാ.ജോയി മത്യാസ് തീര്‍ത്ഥാടന കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിക്കുന്നതോടെ 13 ദിവസം നീണ്ടു നില്‍ക്കുന്ന തീര്‍ത്ഥാടനത്തിന് തുടക്കമാവും.