Articles

കത്തോലിക്കാസഭയെക്കുറിച്ച് അല്പ്പം കാര്യങ്ങൾ…

കത്തോലിക്കാസഭയെക്കുറിച്ച് അല്പ്പം കാര്യങ്ങൾ...

മാർപ്പാപ്പയുടെ നേതൃത്വത്തിൽ, ലോകത്തിലെ ഏറ്റവും വലിയ ക്രിസ്തീയ സഭാവിഭാഗമാണ് കത്തോലിക്കാസഭ.

ആറു റീത്തുകളുടെയും 23സഭകളുടേയും കൂട്ടായ്മ കൂടിയാണ് കത്തോലിക്കാ സഭ.

റോമൻ കത്തോലിക്കാ സഭ: ക്രിസ്തുമതത്തിലെ പ്രമുഖസ്ഥാനം വഹിക്കുന്ന ഈ സഭ, ലോകത്തിലെ തന്നെ ഏറ്റവും വലിയ സംഘടിത മതവിഭാഗവുമാണ് 2013 -ലെ പൊന്തിഫിക്കൽ ആനുവാരിയോ അനുസരിച്ച് കത്തോലിക്കാ സഭയുടെ ആഗോള അംഗസംഖ്യ 1291368942 (129.14 കോടി) അഥവാ ലോകത്തിന്റെ ആകെ ജനസംഖ്യയുടെ ആറിൽ ഒന്ന് ആയിരുന്നു.
യേശുക്രിസ്തുവിനാൽ സ്ഥാപിതമായ ഏക വിശുദ്ധ സഭയാണിത്. മെത്രാന്മാർ കൈവയ്പു വഴി തങ്ങൾക്ക് ലഭിക്കുന്ന അധികാരത്താൽ സത്യവിശ്വാസം തുടർന്നു പരിപാലിയ്ക്കുന്നു. സഭയുടെ തലവനായ മാർപ്പാപ്പ വിശുദ്ധ പത്രോസിന്റെ പിൻഗാമിയാണ്.

മാർപ്പാപ്പയുടെ പരമാധികാരത്തെ അംഗീകരിയ്ക്കുന്ന  പാശ്ചാത്യ സഭയും ഇരുപത്തിമൂന്നു പൗരസ്ത്യ വ്യക്തിസഭകളും ചേർന്നതാണ് കത്തോലിക്കാ സഭ.
ഈ സഭ പല രൂപതകളായി വിഭജിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ഒരോ മെത്രാന്റെ കീഴിലുള്ള ഈ രൂപതകളുടെ എണ്ണം 2005-ന്റെ അവസാനം 2770 എത്തിയിരുന്നു.

23 പൗരസ്ത്യ വ്യക്തിസഭകൾ

(1) Albanian Byzantine Catholic Church
(2) Armenian Catholic Church
(3) Belarusian Greek Catholic Church
(4) Bulgarian Greek Catholic Church
(5) Chaldean Catholic Church
(6) Coptic Catholic Church
(7) Eritrean Catholic Church
(8) Ethiopian Catholic Church
(9) Byzantine Catholic Church of Croatia and Serbia
(10) Greek Byzantine Catholic Church
(11) Hungarian Greek Catholic Church
(12) Italo-Albanian Byzantine Catholic Church
(13) Macedonian Greek Catholic Church
(14) Maronite Church
(15) Melkite Greek Catholic Church
(16) Romanian Greek Catholic Church
(17) Russian Greek Catholic Church
(18) Ruthenian Byzantine Catholic Church
(19) Slovak Byzantine Catholic Church
(20) Syriac Catholic Church
(21) Syro-Malabar Catholic Church
(22) Syro-Malankara Catholic Church
(23) Ukrainian Greek Catholic Church

കേരളത്തിലെ കത്തോലിക്കാസഭാ റീത്തുകൾ:

ലത്തീൻ കത്തോലിക്കാ സഭ
സീറോ മലബാർ കത്തോലിക്കാ സഭ
സീറോ മലങ്കര കത്തോലിക്കാ സഭ

ജോസഫ് മാർട്ടിൻ,  ആലപ്പുഴ.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker