Kerala

കണ്ണൂർ രൂപത ബൈബിൾ കൺവൻഷന് തുടക്കം

കണ്ണൂർ രൂപത ബൈബിൾ കൺവൻഷന് തുടക്കം

കണ്ണൂർ: കണ്ണൂർ രൂപത ബൈബിൾ കൺവൻഷന് മേരിമാതാ സ്കൂൾ ഗ്രൗണ്ടിൽ വരാപ്പുഴ ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ദീപം തെളിയിച്ചതോടെ തുടക്കമായി. തകർന്നുപോയ മനുഷ്യ ജീവിതത്തെ നേർവഴിയിൽ നയിക്കാൻ ദൈവം തക്കസമയത്ത് തന്നെ ഇടപെടുമെന്ന് ആർച്ച് ബിഷപ് കളത്തിപറമ്പിൽ പ്രസ്താവിച്ചു. നേരത്തെ രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതലയുടെ കാർമികത്വത്തിൽ ബൈബിൾ പ്രതിഷ്ഠ നടത്തി. തുടർന്ന് ശാലോം ധ്യാന ടീമിന്റെ രോഗശാന്തി ശുശ്രൂഷ നടന്നു.

കൺവൻഷന് മുന്നോടിയായി പരിയാരം സെന്റ് സേവിയേഴ്സ് പള്ളി പരിസരത്ത് ആരംഭിക്കുന്ന സെന്റ് ജോൺസ് സെമിനാരിയുടെ ശിലാഫലകം ആശീർവാദം ആർച്ച് ബിഷപ് നിർവഹിച്ചു. ഇന്ന് കൺവൻഷന് തലശ്ശേരി അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി മുഖ്യകാർമികത്വം വഹിക്കും.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker