Kerala
കണ്ണൂർ രൂപതാ മെത്രാനും കോട്ടയം അതിരൂപത സഹായമെത്രാനും സാന്ത്വനവുമായി കൃപേഷിന്റയും ശരത് ലാലിന്റെയും ഭവനങ്ങളിൽ
സാന്ത്വനവുമായി കണ്ണൂർ രൂപതാ മെത്രാനും കോട്ടയം അതിരൂപത സഹായമെത്രാനും
സ്വന്തം ലേഖകൻ
കണ്ണൂർ: കാസർഗോഡ് ജില്ലയിലെ പെരിയ, കല്ലിയോട്ട് കൊല ചെയ്യപ്പെട്ട കൃപേഷിന്റയും ശരത് ലാലിന്റെയും ഭവനങ്ങൾ കണ്ണൂർ രൂപതാ മെത്രാൻ ഡോ.അലക്സ് വടക്കുംതലയും, കോട്ടയം അതിരൂപത സഹായമെത്രാൻ മാർ.ജോസഫ് പണ്ടാരശ്ശേരിയും സന്ദർശിച്ചു. കൃപേഷിന്റയും ശരത് ലാലിന്റെയും മാതാപിതാക്കളെയും സഹോദരങ്ങളെയും ആശ്വസിപ്പിക്കുകയും ആ കുടുബങ്ങൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുകയും ചെയ്തു.
കൃപേഷിന്റയും ശരത് ലാലിന്റെയും ദുഃഖാർത്തരായ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും അല്പസമയം അവരോടൊപ്പം ചെലവഴിക്കുകയുമായിരുന്നു സന്ദർശന ലക്ഷ്യമെന്ന് മെത്രാന്മാർ പറഞ്ഞു. ജീവനെടുക്കുവാൻ ആർക്കും അവകാശമില്ലെന്നും മറിച്ച്, സ്നേഹം പകർന്ന്, പരസ്പര സ്നേഹത്തിൽ ജീവിക്കുകയാണ് സമൂഹത്തോടുള്ള മനുഷ്യന്റെ കടമയും ഉത്തരവാദിത്വവുമെന്നും മെത്രാന്മാർ കൂട്ടിച്ചേർത്തു.
ഇതാണ് യേശു നാഥൻ നമ്മെ പഠിപ്പിച്ച സ്നേഹ സംസ്ക്കാരം!
നന്ദി അഭിവന്ദ്യ പിതാക്കന്മാരെ.
കൊലയാളികളേയും അവരുടെ കുടുംബാംഗങ്ങളേയും നമുക്കു സന്ദർശിക്കാം. അവരുടെ ചൈതികൾ ഇരകളുടെ കുടുംമ്പത്തിന് ഏൽപ്പിച്ച ആഘാതം അവരെ ബോധ്യപ്പെടുത്താം. സ്മാധാനത്തിനായി യഗ്നിക്കാം.
ഇതൊരു പ്രോ ലൈഫ് പ്രവർത്തനമാണ്.
ഒരിക്കൽക്കൂടി നന്ദി അഭി.പിതാക്കന്മാരേ!
അഡ്വ. ജോസി സേവ്യർ കൊച്ചി
ജനറൽ സെക്രട്ടറി, കെ സി ബി സി പ്രോ ലൈഫ് സമിതി
പി ഒ സി പാലാരിവട്ടം