Parish
കണ്ടംതിട്ട സെന്റ് ജോസഫ് ദേവാലയത്തിൽ എൽ.സി.വൈ.എംന്റെ പരിസ്‌ഥിതി ദിനാഘോഷം
കണ്ടംതിട്ട സെന്റ് ജോസഫ് ദേവാലയത്തിൽ എൽ.സി.വൈ.എംന്റെ പരിസ്‌ഥിതി ദിനാഘോഷം
സ്വന്തം ലേഖകൻ
ഉണ്ടൻകോട്: കണ്ടംതിട്ട സെന്റ് ജോസഫ് ദേവാലയത്തിൽ എൽ.സി.വൈ.എം. ന്റെ നേതൃത്വത്തിൽ പരിസ്‌ഥിതി ദിനം ആചരിച്ചു. ഇടവക വികാരി ഫാ. സജൻ ആന്റണി ദേവാലയത്തിന് സമീപം വൃക്ഷതൈ നട്ട് പരിസ്‌ഥിതി ദിനാചരണത്തിന് തുടക്കം കുറിച്ചു.
എൽ.സി.വൈ.എം. പ്രസിഡന്റ് വിപിൻ ജോണിന്റെ നേതൃത്വത്തിൽ ദേവാലയ പരിസരത്ത് പച്ചക്കറി കൃഷിക്കും തുടക്കമായി. ഇടവകയിലെ എല്ലാ യുവജനങ്ങളും ഒത്തുചേർന്ന് പരിസ്ഥിതി ദിനാഘോഷ തുടർച്ച വിവിധതരം പ്രകൃതി സൗഹൃദ പരിപാടികളിലൂടെ മുന്നോട്ട് കൊണ്ടുപോകുമെന്ന് പ്രതിജ്ഞ ചെയ്തു.
എൽ.സി.വൈ.എം. ന്റെ നേതൃത്വത്തിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികൾക്കാണ് തുടക്കം കുറിച്ചത്.