Parish
കണ്ടംതിട്ട സെന്റ് ജോസഫ് ദേവാലയ തിരുനാളിന് തുടക്കമായി
കണ്ടംതിട്ട സെന്റ് ജോസഫ് ദേവാലയ തിരുനാളിന് തുടക്കമായി
സ്വന്തം ലേഖകൻ
ഉണ്ടൻകോട്: കണ്ടംതിട്ട സെന്റ് ജോസഫ് ദേവാലയ തിരുനാളിന് ഇടവക വികാരി ഫാ. സാജൻ ആന്റണി കൊടിയേറ്റി തുടക്കം കുറിച്ചു. മെയ് 6-ന് തിരുനാള്‍ സമാപിക്കും. വേളാങ്കണ്ണിമാതാ കുരിശടിയിൽ നിന്ന് പതാക പ്രയാണം നടന്നു.
തിരുനാള്‍ ആരംഭ ദിവ്യബലിക്ക് നവ വൈദികൻ ഫാ.തോമസ് ഈനോസ് നേതൃത്വം നൽകി. ജീവിത നവീകരണ ധ്യാനത്തിന് ഫാ. ഹെൻസിലിൻ ബെദ്‌സെയ്‌ദ ധ്യാനകേന്ദ്രം പുളിങ്കുടി നേതൃത്വം നല്‍കും. തിരുനാൾ ദിനങ്ങളിൽ ഫാ. ജോസഫ് ഷാജി, ഫാ. ജോഷി രഞ്‌ജൻ, ഫാ. രതീഷ് മാർക്കോസ് തുടങ്ങിയവർ നേതൃത്വം നൽകും.
തിരുനാളിന്റെ ഭാഗമായി വചനബോധന വാർഷികവും പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും ഉണ്ടാവും.