സ്വന്തം ലേഖകന്‍
വെളളറട: നെയ്യാറ്റിന്‍കര രൂപതയിലെ കണ്ടംതിട്ട മാതാമല തീര്‍ഥാടനത്തിന് തുടക്കമായി. ഇടവക വികാരി ഫാ.സജന്‍ ആന്റെണി കൊടിയേറ്റി തീര്‍ഥാടനത്തിന് തുടക്കം കുറിച്ചു, 31 ന് സമാപിക്കും.
തീര്‍ഥാടന ഉദ്ഘാടന സമ്മേളനം അമ്പൂരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.ഷാജി ഉദ്ഘാടനം ചെയ്തു. ഉണ്ടന്‍കോട് ഫൊറോന വികാരി എം.കെ.ക്രിസ്തുദാസ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ വികാരി ഫാ.സജന്‍ ആന്‍റണി, അമ്പൂരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിത മധു, വാര്‍ഡ് മെമ്പര്‍മാരായ വത്സാരാജു, ബാബുജോസഫ്, ഷൈനി, പി മോഹനന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
തീര്‍ഥാടനത്തിന്റെ ഭാഗമായി നടക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷന്‍ ത്യേസ്യായപുരം ഇടവക വികാരി ഫാ.യേശുദാസ് നേതൃത്വം നല്‍കും. സമാപന ദിനമായ 31 ന് രാത്രി 11.30 ന് നടക്കുന്ന പുതുവത്സര ദിവ്യബലിക്ക് നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ് മുഖ്യ കാര്‍മ്മികത്വം വഹിക്കും.