സ്വന്തം ലേഖകന്‍
ഉണ്ടന്‍കോട്: നെയ്യാറ്റിന്‍കര രൂപതയിലെ കണ്ടംതിട്ട മാതാമല തീര്‍ത്ഥാടനത്തിന് തുടക്കമായി. ഇടവക വികാരി ഫാ.സജന്‍ ആന്‍റണി കൊടിയേറ്റി തീര്‍ഥാടനത്തിന് തുടക്കം കുറിച്ചു. 31 -ന് സമാപിക്കും.
30 വരെ ഫാ.പ്രദീപ് ആന്‍റോ നേതൃത്വം നല്‍കുന്ന ബൈബിള്‍ കണ്‍വെന്‍ഷന്‍ ഉണ്ടാവും. ആഘോഷമായ തിരുനാള്‍ ആരംഭ ദിവ്യബലിക്ക് നെടുവാന്‍വിള ഇടവക വികാരി ഫാ.ജോസഫ് ഷാജി നേതൃത്വം നല്‍കി.
തിരുനാള്‍ ദിനങ്ങളില്‍ ഫാ.രാജേഷ്കുറിച്ചിയില്‍, ഫാ.രതീഷ് മാര്‍ക്കോസ് തുടങ്ങിയവര്‍ തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും.
തീര്‍ത്ഥാടനത്തിന് സമാപനം കുറിച്ചുകൊണ്ടുളള പുതുവല്‍സര ദിവ്യബലി 31 – ന് രാത്രി 11.30 – ന് പേയാട് സെന്‍റ് സേവ്യേഴ്സ് സെമിനാരി റെക്ടര്‍ ഡോ.ക്രിസ്തുദാസ് തോംസന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കും.