Diocese

കഠ്‌വ പീഡനം; നെയ്യാറ്റിൻകരയിൽ എൽ. സി.വൈ.എം. വായമൂടികെട്ടി മെഴുകുതിരി പ്രയാണം നടത്തി

കഠ്‌വ പീഡനം; നെയ്യാറ്റിൻകരയിൽ എൽ. സി.വൈ.എം. വായമൂടികെട്ടി മെഴുകുതിരി പ്രയാണം നടത്തി

അനിൽ ജോസഫ്

നെയ്യാറ്റിൻകര: ജമ്മുകാശ്‌മീരിലെ കഠ്‌വയിൽ 8 വയസുകാരിയെ ക്രൂരമായി മാനഭംഗത്തിനിരയാക്കിയ സംഭവത്തിൽ നെയ്യാറ്റിൻകര രൂപതാ ലാറ്റിൻ കാത്തലിക്‌ യൂത്ത്‌ മൂവ്‌മെന്റ്‌ (എൽ.സി.വൈ.എം.) വായമുടികെട്ടി നെയ്യാറ്റിൻകര പട്ടണത്തിൽ പ്രകടനം നടത്തി. ഞായറാഴ്‌ച വൈകിട്ട്‌ 6-ന്‌ അമലോത്‌ഭവമാതാ കത്തീഡ്രലിൽ നെയ്യാറ്റിൻകര റീജിയൻ കോ-ഓർഡിനേറ്റർ മോൺ. വി. പി. ജോസ്‌ പ്രതിഷേധം ഉദ്‌ഘാടനം ചെയ്തു.

രാജ്യത്ത്‌ നടക്കുന്ന ഞെട്ടിക്കുന്ന പീഡനകഥകൾ പൊതു സമൂഹം ഞെട്ടലോടെയാണ്‌ കാണുന്നതെന്ന്‌ മോൺ. വി.പി. ജോസ്‌ പറഞ്ഞു. ഭരണകൂടം ഈ കിരാത നടപടിക്കെതിരെ ഉണർന്ന് പ്രവർത്തിക്കണമെന്നും കുറ്റം ചെയ്തവർക്ക്‌ മാതൃകാ പരമായ ശിക്ഷ ഉറപ്പാക്കണമെന്നും മോൺസിഞ്ഞോർ ആവശ്യപ്പെട്ടു.

കത്തീഡ്രലിൽ നിന്നാരംഭിച്ച പ്രതിഷേധം നെയ്യാറ്റിൻകര ബസ്റ്റാന്റ്‌ കവല വഴി ആലുമൂട്‌ ജംഗ്‌ഷനിലെത്തി തിരികെ ബസ്റ്റാന്റ്‌ ജംഗ്‌ഷനിൽ സമാപിച്ചു. നെയ്യാറ്റിൻകര രൂപയിലെ 11 ഫൊറോനകളിലെയും എൽ.സി.വൈ.എം. പ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്തു.

രൂപതാ യൂത്ത്‌ മിനിസ്‌ട്രി ഡയറക്‌ടർ ഫാ. ബിനു. ടി, ബാലരാമപുരം ഫൊറോന വികാരി ഫാ. ഷൈജുദാസ്‌, കത്തീഡ്രൽ സഹവികാരി ഫാ. റോഷൻ, എൽ.സി.വൈ.എം. രൂപതാ പ്രസിഡന്റ്‌ അരുൺ തോമസ്‌ തുടങ്ങിയവർ പ്രസംഗിച്ചു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker