കട്ടക്കോട് സെന്‍റ് ആന്‍റണീസ് ദേവാലയ തിരുനാളിന് ഭക്തി നിര്‍ഭരമായ തുടക്കം
കട്ടക്കോട് സെന്‍റ് ആന്‍റണീസ് ദേവാലയ തിരുനാളിന് ഭക്തി നിര്‍ഭരമായ തുടക്കം
അനിൽ ജോസഫ്
കാട്ടാക്കട: കട്ടക്കോട് സെന്‍റ് ആന്‍റണീസ് ഫൊറോന ദേവാലയ തിരുനാളിന് ഭക്തി നിര്‍ഭരമായ തുടക്കം. ഇടവക മധ്യസ്ഥന്റെ തിരുനാളിന് ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍ കൊടിയേറ്റി തുടക്കം കുറിച്ചു. തുടര്‍ന്ന് നടന്ന പൊന്തിഫിക്കല്‍ ദിവ്യബലിക്കും ബിഷപ്പ് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഇടവക വികാരി ഫാ.റോബര്‍ട്ട് വിൻസെന്റ്, ഫാ.രാജേഷ് കുറിച്ചിയില്‍, ഫാ.ബിനു വര്‍ഗ്ഗീസ് തുടങ്ങിയവര്‍ സഹ കാര്‍മ്മികരായി.
തിരുനാള്‍ ദിനങ്ങളില്‍ ദിവ്യകാരുണ്യ ആരാധന, ജപമാല, ലിറ്റിനി, നോവേന എന്നിവ ഉണ്ടാകും. 19 -ന് രാവിലെ 6 മുതല്‍ വൈകിട്ട് 4 വരെ അഖണ്ഡജപമാല നടക്കും. തീര്‍ത്ഥാനട ദിനമായ 26 -ന് പാറശാല ഫൊറോന വികാരി ഫാ.ജോസഫ് അനിലിന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദിവ്യബലി, വചന സന്ദേശം ഫാ.ജോസഫ് അഗസ്റ്റിന്‍ നിര്‍വ്വഹിക്കും. തുടര്‍ന്ന്, ആഘോഷമായ തിരുസ്വരൂപ പ്രദക്ഷിണം.
തിരുനാള്‍ സമാപന ദിനമായ 27 -ന് കാട്ടാക്കട റീജിയന്‍ കോ-ഓർഡിനേറ്റര്‍ മോണ്‍.വിന്‍സെന്‍റ് കെ.പീറ്ററിന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ തിരുനാള്‍ സമാപന ദിവ്യബലി, ആലുവ പൊന്തിഫിക്കല്‍ സെമിനാരി പ്രൊഫസര്‍ ഡോ.ഗ്രിഗറി ആര്‍.ബി. വചന സന്ദേശം നല്‍കും.
തുടര്‍ന്ന്, തിരുനാൾ കൊടിയിറക്ക് സ്നേഹ വിരുന്ന്.