Diocese
കട്ടക്കോട് ഫൊറോനയില്‍ ‘യുവദര്‍ശന്‍’ പരിപാടിക്ക് തുടക്കം
സിവിന്‍സര്‍വ്വീസ് ഫൗണ്ടേഷന്‍ കോഴ്സി'ന്റെ ഉദ്ഘാടനം മുന്‍ ചീഫ് സെക്രട്ടറി സി.പി.നായര്‍ ഐ.എ.എസ്. നിർവഹിച്ചു
അനിൽ ജോസഫ്
കാട്ടാക്കട: നെയ്യാറ്റിന്‍കര രൂപതയിലെ കട്ടക്കോട് ഫൊറോനയില്‍ യുവജനദിനത്തിന്റെ ഭാഗമായി ‘യുവദര്‍ശന്‍’ പരിപാടിക്ക് തുടക്കമായി. നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ് പരിപാടി ഉദ്ഘാടനം ചെയ്തു.
കട്ടക്കോട് ഫൊറോനയില്‍ ആരംഭിക്കുന്ന ‘സിവിന്‍സര്‍വ്വീസ് ഫൗണ്ടേഷന്‍ കോഴ്സി’ന്റെ ഉദ്ഘാടനം മുന്‍ ചീഫ് സെക്രട്ടറി സി.പി.നായര്‍ ഐ.എ.എസ്. നിർവഹിച്ചു.
നെയ്യാറ്റിന്‍കര രൂപത വിദ്യാഭ്യാസ ഡയറക്ടര്‍ ഫാ.ജോണി കെ. ലോറന്‍സ്, യൂത്ത് കമ്മിഷന്‍ ഡയറക്ടര്‍ ഫാ.ബിനു.ടി, ഫൊറോന ഡയറക്ടര്‍ ഫാ.എ.എസ്. പോള്‍, ഫൊറോന വിദ്യാഭ്യാസ ഡയറക്ടര്‍ ഫാ.ഷാജി ഡി.സാവിയോ, കെ.സി.വൈ.എം. (ലാറ്റിന്‍) കട്ടക്കോട് ഫൊറോന പ്രസിഡന്‍റ് സുബി കുരുവിന്‍മുകള്‍, ജോണ്‍ കെ.രാജന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ പരീക്ഷകളില്‍ വിജയിച്ചവരെ ആദരിച്ചു.