Parish
കട്ടക്കോട് ദേവാലയത്തില്‍ വ്യത്യസ്തയാർന്ന ജപമാല മാസാചരണം
കട്ടക്കോട് ദേവാലയത്തില്‍ വ്യത്യസ്തയാർന്ന ജപമാല മാസാചരണം
അനിൽ ജോസഫ്
കട്ടക്കോട്: കട്ടയ്ക്കോട് സെന്‍റ് ആന്‍റണീസ് ദേവാലയത്തിലെ ഒക്ടോബര്‍ മാസ ജപമാല മാസാചരണം വ്യത്യസ്തമാവുന്നു. ഇടവക ജനം വളരെ സന്തോഷത്തോടെയാണ് ഈ പ്രാർഥനാ ദിനങ്ങളെ സ്വീകരിച്ചിരിക്കുന്നത്.
ഒരോ ദിവസത്തെയും ജപമാല പ്രാര്‍ഥനക്ക് ഇടവകയിലെ ഓരോ ബി.സി.സി. യൂണിറ്റുകളാണ് നേതൃത്വം നല്‍കുന്നത്.
എല്ലാ ദിവസവും ജപമാലക്ക് ശേഷം ദിവ്യകാരുണ്യ ആരാധന ഉണ്ടാവും.
ബി.സി.സി. കളിലെ എല്ലാ കുടുംബങ്ങള്‍ക്ക് വേണ്ടിയും പ്രത്യേകം പ്രാര്‍ഥനകള്‍ നടക്കും.
ജപമാല മാസചരണത്തിന്‍റെ ഭാഗമായി എല്ലാ ദിവസവും ജപമാല രഹസ്യങ്ങളില്‍ ഒന്നിനെക്കുറിച്ചുളള ധ്യാനം നടക്കും.
ഒക്ടോബര്‍ മാസത്തില്‍ ദേവാലയത്തില്‍ നടക്കുന്ന പ്രത്യേക തിരുകര്‍മ്മങ്ങള്‍ക്ക് ഇടവക വികാരി ഫാ.റോബര്‍ട്ട് വിന്‍സെന്‍റ്, ഫാ.രാജേഷ് കുറിച്ചിയില്‍, ഡീക്കന്‍ ബെന്നി തുടങ്ങിയവര്‍ നേതൃത്വം നല്‍കും.