Diocese
കട്ടക്കോടില്‍ മോണ്‍.മാനുവല്‍ അന്‍പുടയോന്‍ അനുസ്മരണം
കട്ടക്കോടില്‍ മോണ്‍.മാനുവല്‍ അന്‍പുടയോന്‍ അനുസ്മരണം

സ്വന്തം ലേഖകന്‍
കാട്ടാക്കട: നെയ്യാറ്റിന്‍കര രൂപതയുടെ ആദ്യ തദ്ദേശീയ വൈദികനും കട്ടക്കോട് സ്വദേശിയുമായ മോണ്‍.മാനുവല്‍ അന്‍പുടയോന്റെ 29- ാം ചരമവാര്‍ഷി അനുസ്മരണം സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി മാനുവല്‍ അന്‍പുടയോന്‍ സന്ദേശ യാത്ര ഇടവക വികാരി ഫാ.റോബര്‍ട്ട് വിന്‍സെന്റ് ഉദ്ഘാടനം ചെയ്തു.
അനുസ്മരണ ദിവ്യബലിക്ക് കാട്ടാക്കട റീജിയന്‍ കോ ഓഡിനേറ്റര്‍ മോണ്‍.വിന്‍സെന്‍റ് കെ.പീറ്റര്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. നെയ്യാറ്റിന്‍കര രൂപത അല്‍മായ കമ്മിഷന്‍ ഡയറക്ടര്‍ ഫാ.എസ്.എം.അനില്‍കുമാര്‍ വചന സന്ദേശം നല്‍കി. ഫാ.ബിനു വര്‍ഗ്ഗീസ്, ഫാ.രാജേഷ് കുറിച്ചിയില്‍, ഫാ.അജി, ഫാ.ടി.ക്രിസ്തുദാസ് തുടങ്ങിയവര്‍ സഹകാര്‍മ്മികരായി. തുടർന്ന്, മോണ്‍.അന്‍പുടയോന്‍ ക്വിസില്‍ വിജയികളായവരെ അനുമോദിച്ചു.