Kerala

ഓൺലൈൻ കാനോൻ നിയമപഠനം, ഓൺലൈൻ ഭാഷാപഠനം കോഴ്‌സുകൾ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർമൽഗിരിയിൽ

ലോക്ക് ഡൗൺ കാലഘട്ടം കഴിഞ്ഞാലും പങ്കെടുക്കാൻ സാധിക്കുന്നതരത്തിലാണ് ക്ളാസുകൾ ക്രമീകരിച്ചിരിക്കുന്നത്...

ഷീനു എ എസ്

ആലുവ: ഓൺലൈൻ കാനോൻ നിയമപഠനം, ഓൺലൈൻ ഭാഷാപഠനം കോഴ്‌സുകളുമായി റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർമൽഗിരി. ആഗോളവത്ക്കരണം നമ്മുടെ ജീവിതങ്ങളെ കൂടുതൽ വിശാലമായ ലോകത്തേയ്ക്ക് നയിച്ചു എങ്കിൽ കൊറോണാ എന്ന മഹാമാരി ലോകത്തെ പുതിയൊരു കാലഘട്ടത്തിലേയ്ക്ക് ആനയിക്കുകയാണ്. ഓരോ രാജ്യങ്ങളിലും താമസിച്ച് ഭാഷകൾ പഠിച്ചിരുന്ന നാം ഇനി ഓൺലൈൻ സാധ്യതകളെ കൂടുതൽ ഉപയോഗിച്ചുകൊണ്ട് വിവിധ ഭാഷകളിൽ പ്രാവീണ്യം നേടുവാനും ജോലിചെയ്യുവാനും നിർബന്ധിതരാകുകയാണ്. അതുപോലെതന്നെ കത്തോലിക്കാ സഭാ നിയമങ്ങളെ കുറിച്ചുള്ള വ്യക്തമായ അറിവിനായി ഇന്ന് പലരും വ്യത്യസ്തങ്ങളായുള്ള ഉറവിടങ്ങൾ തേടുന്നു. അത്തരത്തിലുള്ള അന്വേഷണങ്ങൾക്ക് ഒരുത്തരമായാണ് കാർമൽഗിരിയിലെ റിസേർച്ച് ഇൻസ്റ്റിറ്റിയൂട്ട് നമ്മുടെ മുന്നിലെത്തുന്നത്.

ഓൺലൈൻ കാനോൻ നിയമപഠനം: കത്തോലിക്കാ സഭയുടെ പ്രബോധനങ്ങൾ ഹൃദിസ്ഥമാക്കുക, സഭയുടെ ശുശ്രൂഷകളിൽ സജീവ പങ്കാളിത്തം വഹിക്കാൻ പ്രാപ്തരാക്കുക, ആധുനിക യുഗത്തിന്റെ പ്രേഷിതരാക്കുക, അല്മായർക്കൊരു പഠനപദ്ധതി ലഭ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഓൺലൈൻ കാനോൻ നിയമപഠനം ക്രമീകരിച്ചിരിക്കുന്നത്.

ഓൺലൈൻ കാനോൻ നിയമപഠനം ഓഗസ്റ്റ് 20 മുതൽ 2021 ഓഗസ്റ്റ് 26 വരെ നീണ്ടുനിൽക്കുന്ന ഒരുവർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സ്. ആകെ 1000 രൂപ ഫീസിന് എല്ലാ വ്യാഴാഴ്ചകളിലാണ് ക്രമീകരിച്ചിരിക്കുന്നത്. റവ.ഡോ.ഷാജി ജർമ്മൻ, റവ.ഡോ.ജോസി കണ്ടനാട്ടുതറ, റവ.ഡോ.സെബാസ്റ്റ്യൻ വില്ലുകുളം, റവ.ഡോ.ആന്റണി കുരിശിങ്കൽ, റവ.ഡോ.ജെറോം ചിങ്ങംതറ, റവ.ഡോ.എഡിസൺ വൈ.എം., റവ.ഡോ.എബിജിൻ അറക്കൽ, റവ.ഡോ.ക്രിസ്റ്റി ജോസഫ്, റവ.ഡോ.ജോസ്സി കുരിശിങ്കൽ,റവ.ഡോ.രാഹുലാൽ തുടങ്ങിയ പ്രഗത്ഭന്മാരാണ് ക്ളാസുകൾ കൈകാര്യം ചെയ്യുന്നത്.

രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും : 83 01 86 74 99 (റവ.ഡോ.ഷാജി ജർമൻ)
ഓഫീസ് സമയം : രാവിലെ 9 മണിമുതൽ വൈകുന്നേരം 4.30 വരെ.

ഓൺലൈൻ ഭാഷാപഠനം: ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ ലത്തീന്‍ഭാക്ഷാ പഠനത്തിന് വേദി ഒരുക്കിയ കാര്‍മ്മല്‍ഗിരി പൊന്തിഫിക്കല്‍ സെമിനാരി റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് മറ്റ് വിവിധ ഭാക്ഷകളുടെയും ഓണ്‍ലൈന്‍ ക്ലാസുകൾ ആരംഭിക്കുന്നു. ജര്‍മ്മന്‍, സ്പാനിഷ്, ഫ്രഞ്ച്, സംസ്കൃതം, ഗ്രീക്ക്, ഹീബ്രു തുടങ്ങിയ ഭാഷകള്‍ക്കൊപ്പം സ്പോക്കണ്‍ ഇംഗ്ലീഷും, ഇന്ത്യൻ ഭാഷകളായ ഹിന്ദിയും, തമിഴും ഓണ്‍ലൈന്‍ ക്ലാസായി ലഭ്യമാക്കുന്നു. ആദ്യം തുടങ്ങിയ ലാറ്റിന്‍ ഭാഷയുടെ തുടര്‍പഠനവും ഉണ്ടാവും.

2020 ഓഗസ്റ്റ് 1 ശനിയാഴ്ച ആരംഭിച്ച് 2021 ഫെബ്രുവരിയിൽ അവസാനിക്കുന്നതരത്തിൽ 6 മാസത്തെ സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്ന കോഴ്‌സുകളാണ് ക്രമീകരിച്ചിരിക്കുന്നത്. റവ.ഡോ.ക്ലമെന്റ് വല്ലവശ്ശേരി, റവ.ഡോ.ഷൈനി മുട്ടത്തോട്ടിൽ, റവ.ഡോ.ഫ്രാൻസിസ് ജോർജ്, റവ.ഡോ.ജോസഫ് കരിങ്ങാട്ട്, റവ.ഡോ.ഷാജി ജർമൻ, റവ.ഡോ.ചാക്കോ പുത്തൻപുരക്കൽ, റവ.ഫാ.സെഫിൻ സെബാസ്റ്റ്യൻ, മിസ്റ്റർ കിരൺകുമാർ, മിസ്സിസ് ഷാരോൺ സെബാസ്റ്റ്യൻ, മിസ്സിസ് ഹേമാഞ്ജിനി പട്ടേൽ, മിസ്സിസ് എൻ.ജയഭാരതി തുടങ്ങിയ പ്രമുഖരാണ് ക്ളാസുകൾ കൈകാര്യം ചെയ്യുന്നത്.

ലോക്ക് ഡൗൺ കാലഘട്ടം കഴിഞ്ഞാലും പങ്കെടുക്കാൻ സാധിക്കുന്നതരത്തിലാണ് ക്ളാസുകൾ ക്രമീകരിച്ചിരിക്കുന്നത്. എല്ലാ ശനിയാഴ്ചയും വൈകുന്നേരം 6 മണിമുതൽ 7 മണിവരെയാണ് ക്ളാസുകൾ. ഓരോ ഭാഷയും വ്യക്തതയോടെ മനസിലാക്കുന്നതിന് മലയാളത്തിൽ തന്നെ പ്രാരംഭഘട്ടത്തിൽ ആവശ്യമായ വിവരണങ്ങൾ നൽകുന്നതായിരിക്കും.

രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും : 91 88 77 38 80
ഓഫീസ് സമയം : രാവിലെ 9 മണിമുതൽ വൈകുന്നേരം 4.30 വരെ.

Show More

4 Comments

  1. I am interested in this course. My name is Terence Fernandez, a retired civil engineer, at present working as Finance Secretary as well as Diocesan Engineer, Catholic Diocese of Punalur for the last sever years.

    1. Dear friends, Canon Law online certificate course for one year begins on 20th August. It will be till August 2021. One year course. Classes will be on Thursdays only from 6.30 to 7.30pm. Fees: Rs 1000/- only. Please contact me in this number (8301867499). Fr. Shaji Jerman.

  2. I am interested from Holy Cross Convent Kottiyam , we many are there for wanting to attend and given the details to our provincial.

    Thanks for giving us a chance to learn the canon law

    1. Dear Sister, Canon Law online certificate course for one year begins on 20th August. It will be till August 2021. One year course. Classes will be on Thursdays only from 6.30 to 7.30pm. Fees: Rs 1000/- only. Please contact me in this number (8301867499). Fr. Shaji Jerman.

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker