Diocese
ഓഖി ദുരിത ബാധിതർക്ക് കമുകിൻകോട് ഇടവകയുടെ ഒരു ലക്ഷം
ഓഖി ദുരിത ബാധിതർക്ക് കമുകിൻകോട് ഇടവകയുടെ ഒരു ലക്ഷം
ബാലരാമപുരം: ഓഖി കൊടുംകാറ്റിൽ ദുരിതമനുഭവിക്കുന്ന തീരമേഖലക്ക് ഇടവകയുടെ തീർത്ഥാടന തിരുനാളിന്റെ ഭാഗമായി ഒരു ലക്ഷം രൂപ നൽകി കമുകിൻകോട് ഇടവകയുടെ മാതൃക.
ഇന്നലെ രാത്രി തിരുനാളിന്റെ ഭാഗമായി നടന്ന തിരുനാൾ സൗഹൃദ സന്ധ്യയിൽ ഫിഷറീസ് തുറമുഖ വകുപ്പ് മന്ത്രി ജെ. മേഴ്സികുട്ടിയമ്മക്ക് ഇടവകയുടെ സഹായ ധനമായി ഒരു ലക്ഷം രൂപയുടെ ചെക്ക് ഇടവക വികാരി ഫാ. വത്സലൻ ജോസ് കൈമാറി. യോഗത്തിൽ കെ. ആൻസലൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു.
യോഗത്തിൽ നെയ്യാറ്റിൻകര രൂപതാ വികാരി ജനറൽ മോൺ. ജി. ക്രിസ്തുദാസ് അനുഗ്രഹ പ്രഭാഷണം നടത്തി. പട്ടാമ്പി മുൻ എം.എൽ.എ. സി.പി. മുഹമ്മദ് ആശംസകളർപ്പിച്ചു.