Vatican

ഒരു സ്ത്രീയിലൂടെ യാഥാര്‍ത്ഥ്യമായ ദൈവ-മനുഷ്യ ഉടമ്പടിയുടെ മഹോത്സവമാണ് ദൈമാതൃത്വത്തിരുനാൾ; ഫ്രാൻസിസ് പാപ്പാ

ഈ സ്ത്രീയില്ലാതെ-മറിയമില്ലാതെ രക്ഷയില്ലെന്നും പാപ്പാ...

ഫാ.വില്യം നെല്ലിക്കൽ

വത്തിക്കാൻ സിറ്റി: ഒരു സ്ത്രീയിലൂടെ യാഥാര്‍ത്ഥ്യമായ ദൈവ-മനുഷ്യ ഉടമ്പടിയുടെ മഹോത്സവമാണ് ദൈമാതൃത്വത്തിരുനാളായി വര്‍ഷാരംഭ ദിനത്തില്‍ സഭ ആഘോഷിക്കുന്നതെന്ന് ഫ്രാന്‍സിസ് പാപ്പാ. 2020 ജനുവരി 1-Ɔο തിയതി ബുധനാഴ്ച വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ ദിവ്യബലിയർപ്പിച്ച് വചനസന്ദേശം നൽകുകയായിരുന്നു പാപ്പാ.

നസ്രത്തിലെ മറിയം സ്ത്രീയും അമ്മയുമാണെന്നും, മറിയത്തിലാണ് രക്ഷ പൂവണിഞ്ഞതെന്നും, ഈ സ്ത്രീയില്ലാതെ-മറിയമില്ലാതെ രക്ഷയില്ലെന്നും പാപ്പാ പ്രസ്താവിച്ചു. ഈ തിരുനാളിലൂടെ ദൈവത്തില്‍ മനുഷ്യത്വം ഉള്‍ച്ചേര്‍ന്നിരിക്കുന്നുവെന്നും, മറിയം ദൈവമാതാവാണെന്നുമുള്ള സത്യം ഫ്രാന്‍സിസ് പാപ്പാ ഓർമ്മിപ്പിച്ചു. മാനവികതയില്‍ ദൈവികത നെയ്തെടുത്തവളാണ് നസ്രത്തിലെ മറിയം. അതിനാല്‍ ഇന്നും തുടരുന്ന രക്ഷയുടെ പദ്ധതിയുടെ ഭാഗമായ ക്രൈസ്തവ മക്കള്‍ ഒരു പുതുവത്സരം പരിശുദ്ധ കന്യകാനാഥയുടെ ദൈവമാതൃത്വത്തിരുനാള്‍ ആചരിച്ചുകൊണ്ട് ആരംഭിക്കുന്നത് ഏറെ അര്‍ത്ഥവത്താണെന്നും, അത് വിശ്വാസപ്രഖ്യാപനമാണെന്നും പാപ്പാ ചൂണ്ടിക്കാട്ടി.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker