സ്വന്തം ലേഖകൻ
ലാഹോര്‍: ആസിയ ബീബിയോട് ഒടുവിൽ നീതിപീഠം നീതികാട്ടി. ആസിയായുടെ വധശിക്ഷ പാക്കിസ്ഥാന്‍ സുപ്രീം കോടതി റദ്ദാക്കികൊണ്ടാണ് ആസിയ ബീബിയോട് നീതിപീഠം നീതികാട്ടിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് സക്വിബ് നിസറാം അധ്യക്ഷനായ ബഞ്ചാണ് ആസിയയെ വധശിക്ഷയിൽ നിന്ന് മോചിപ്പിക്കുവാന്‍ തീരുമാനിച്ചത്.
വ്യാജ മതനിന്ദ കുറ്റം ചുമത്തി വധശിക്ഷക്ക് വിധിക്കപ്പെട്ട് പാക്കിസ്ഥാനില്‍ ജയിലില്‍ കഴിയുന്ന ആസിയ ബീബിയെ എല്ലാവര്ക്കും പരിചിതമാണല്ലോ. വധശിക്ഷ റദ്ദാക്കപ്പെട്ടു എങ്കിലും മുസ്ലിം സംഘടനകള്‍ ആസിയ ബീബിയെ വധിക്കണമെന്ന് ആവശ്യപ്പെട്ട് മുന്നിൽ ഉള്ളതിനാൽ മോചനം എപ്പോൾ നടക്കുമെന്ന കാര്യം ഇതുവരെ വ്യക്തമല്ല. വിധിയില്‍ ആസിയ അതീവ സന്തോഷം പ്രകടിപ്പിക്കുന്നുവെന്നും, ജയിലില്‍ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ സമ്മര്‍ദ്ധം ഉണ്ടായെങ്കിലും യേശുവിലുള്ള വിശ്വാസം മുറുകെ പിടിക്കുകയായിരിന്നുവെന്ന് ആസിയയെ ഉദ്ധരിച്ച് എഎഫ്‌പി ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
ആസിയ ഒരു കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് 2009-ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ക്രിസ്തീയ വിശ്വാസിയായ ആസിയ തങ്ങള്‍ക്കൊപ്പം ജോലി ചെയ്യുന്നതില്‍ ചില മുസ്ലിം സ്ത്രീകള്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചതോടെയായിരുന്നു സംഭവത്തിന്റെ തുടക്കം. ആസിയ കുടിവെള്ളം ചോദിച്ചപ്പോള്‍ മുസ്ലിം സ്ത്രീകള്‍ നിഷേധിച്ചിരിന്നു. തുടര്‍ന്ന് ആസിയ കിണറ്റില്‍ നിന്നും വെള്ളം കോരിക്കുടിക്കുകയായിരുന്നു. എന്നാൽ തുടർന്നുണ്ടായ വാക്കേറ്റത്തിനിടെ പ്രവാചകനെതിരെ ആസിയ പരാമര്‍ശം നടത്തിയതെന്നാണ് ആരോപണമുന്നയിച്ച് ആസിയയെ ജയിലിൽ അടച്ചത്.