ഒക്ടോബർ മാസം ജപമാലയിലൂടെ ഇന്നിന്റെ വിഘടന ശക്തികൾക്കെതിരെ പൊരുതാൻ ആഹ്വാനവുമായി ഫ്രാൻസിസ് പാപ്പാ
ഒക്ടോബർ മാസം ജപമാലയിലൂടെ ഇന്നിന്റെ വിഘടന ശക്തികൾക്കെതിരെ പൊരുതാൻ ആഹ്വാനവുമായി ഫ്രാൻസിസ് പാപ്പാ
ഫാ.ഷെറിൻ ഡൊമിനിക്
റോം: ഒക്ടോബർ മരിയൻ മാസം ഇന്നാരംഭിക്കുമ്പോൾ ആഗോള കത്തോലിക്കാ സഭയിലെ മുഴുവൻ വിശ്വാസികളെയും ഒക്ടോബർ മാസം മുഴുവൻ മുടങ്ങാതെ ജപമാല ചൊല്ലി പ്രാർത്ഥിക്കുവാൻ ക്ഷണിച്ചു കൊണ്ട് ഫ്രാൻസിസ് പാപ്പ ഉത്തരവ് (communique) പുറപ്പെടുവിച്ചു.
സഭയെ ഇന്ന് ദൈവത്തിൽ നിന്നും തമ്മിൽ തമ്മിലും അകറ്റുന്ന സാത്താന്റെ വിഘടന കുതന്ത്രങ്ങൾക്കെതിരെ അനുതാപത്തോടും ഐക്യത്തോടും പരിശുദ്ധ മാതാവിന്റെയും വിശുദ്ധ മിഖായേയേൽ മാലാഖയുടെയും മാധ്യസ്ഥത്താൽ പ്രാർത്ഥിക്കുവാൻ അദ്ദേഹം ആഹ്വാനം ചെയ്തു.
അതിനാൽ ഓരോ ഒക്ടോബർ മാസ ജപമാല പ്രാർത്ഥനയും വിശുദ്ധ മിഖായേൽ മാലാഖയോടുള്ള സംരക്ഷണ പ്രാർഥനയോടുകൂടെ അവസാനിപ്പിക്കുവാൻ പാപ്പാ സഭാ വിശ്വാസികളെ ഉദ്ബോധിപ്പിക്കുന്നു.
ജപമാല മാതാവിന്റെ തിരുനാൾ സഭ കൊണ്ടാടുന്നത് ഒക്ടോബർ 7-ന് ആണ്. ഒക്ടോബർ മാസം പ്രത്യേക നിയോഗങ്ങൾക്കുവേണ്ടി മാതാവിന്റെ ശക്തിയേറിയ മാധ്യസ്ഥത്തിലൂടെ പ്രാർത്ഥിക്കുന്ന രീതി കത്തോലിക്ക പാരമ്പര്യത്തിന്റെ ഭാഗമാണ്. 1571 ഒക്ടോബർ 7-ന് അന്ധകാര ശക്തികൾക്കെതിരെ ജപമാല പ്രാർത്ഥനയിലൂടെ സഭക്ക് കൈവന്ന മഹാവിജയം സഭാമക്കൾ ഈ ദിനം അനുസ്മരിക്കുകയാണെന്നും പാപ്പാ ഓർമ്മിപ്പിച്ചു.