എൽ.സി.വൈ.എം. പെരുങ്കടവിള ഫൊറോനസമിതിയുടെ നേതൃത്വത്തിൽ ബാഡ്മിന്റൺ ടൂർണമെന്റ്
എൽ.സി.വൈ.എം. പെരുങ്കടവിള ഫൊറോനസമിതിയുടെ നേതൃത്വത്തിൽ ബാഡ്മിന്റൺ ടൂർണമെന്റ്
അനൂപ് ജെ.ആർ. പാലിയോട്
പെരുങ്കടവിള: എൽ.സി.വൈ.എം. പെരുങ്കടവിള ഫൊറോനസമിതിയുടെ നേതൃത്വത്തിൽ “Shuttle Masters 2k18” എന്ന പേരിൽ ബാഡ്മിന്റൺ ടൂർണമെന്റ് നടത്തി. ചിലമ്പറയിൽ വച്ചായിരുന്നു മത്സരങ്ങൾ.
എൽ.സി.വൈ.എം. ഫൊറോന ഡയറക്ടർ ഫാ. അജീഷ് ക്രിസ്തുദാസ് “Shuttle Masters 2k18” ഉദ്‌ഘാടനം ചെയ്തു.
ആവേശകരമായ ഈ ടൂർണമെന്റിൽ യുവതികളുടെ സിംഗിൾ വിഭാഗത്തിൽ അരുണിമ ചിലമ്പറ ഒന്നാം സ്ഥാനവും ആനി ചെമ്പൂർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. യുവതികളുടെ ഡബിൾസ് വിഭാഗത്തിൽ ചിലമ്പറയിൽ നിന്നുള്ള
അരുണിമ – ആരുണ്യ ടീം ഒന്നാം സ്ഥാനവും ചെമ്പൂരുനിന്നുള്ള ആനി – ശ്രുതി ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
യുവാക്കളുടെ സിംഗിൾ വിഭാഗത്തിൽ ധനുഷ് ടോണി പാലിയോട് ഒന്നാം സ്ഥാനവും, അജേഷ് ചിലമ്പറ രണ്ടാം സ്ഥാനവും നേടി. യുവാക്കളുടെ ഡബിൾസ് വിഭാഗത്തിൽ പാലിയോട് നിന്നുള്ള ധനുഷ് ടോണി – അനു.വി.ആസ് ടീം ഒന്നാം സ്ഥാനവും, ചിലമ്പറയിൽ നിന്നുള്ള ബൈജു – അജേഷ് ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കുകയുണ്ടായി.
ഈ ടൂർണമെന്റിന് ആതിഥേയത്വം വഹിച്ചത് എൽ.സി.വൈ.എം. ചിലമ്പറ യൂണിറ്റും, ഈ ടൂർണമെന്റിന് വേണ്ട ക്രമീകരണങ്ങൾ നടത്തിയത് ഫൊറോന ജനറൽ സെക്രട്ടറി ശ്രീ.ക്രിസ്റ്റിൻദാസ് മണ്ണൂർ, ട്രഷറർ ശ്രീ.സുവിൻ തൊട്ടവാരം, ശ്രീ.അനീഷ് ചാമവിള, ശ്രീ.സതീഷ് ഇടഞ്ഞി എന്നിവരുടെ നേതൃത്വത്തിലായിരുന്നു.
ചിലമ്പറ, ചെമ്പൂർ, പാലിയോട്, തോട്ടവാരം, മണ്ണൂർ എന്നി യൂണിറ്റുകളിലെ യുവജനങ്ങളാണ് ഈ ടൂർണമെന്റിൽ പങ്കെടുത്തത്.
“Shuttle Masters 2k18” മത്സരത്തിന്റെ വിധികർത്താവായിരുന്നത് ശ്രീ.വിനുവായിരുന്നു. ടൂർണമെന്റിനായി ഇൻഡോർ ഒരുക്കിയത് ശ്രീമാൻ. ഷാജിയായിരുന്നു. ഈ ടൂർണമെന്റ് നല്ലൊരനുഭവമായിരുന്നുവെന്ന് യുവജനങ്ങൾ ഒന്നടങ്കം പറഞ്ഞു.