Diocese

എൽ.സി.വൈ.എം. നെയ്യാറ്റിൻകര രൂപതാസമിതി യുവജനദിനം ആഘോഷിച്ചു

എൽ.സി.വൈ.എം. നെയ്യാറ്റിൻകര രൂപതാസമിതി യുവജനദിനം ആഘോഷിച്ചു

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: എൽ.സി.വൈ.എം. നെയ്യാറ്റിൻകര രൂപതാസമിതി, യുവജനദിനാഘോഷം 12 ഞായറാഴ്ച നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെന്ററിൽ വച്ച് നടത്തി.

എൽ.സി.വൈ.എം. നെയ്യാറ്റിൻകര രൂപതാ പ്രസിഡന്റ് ശ്രീ.അരുൺ തോമസ് അധ്യക്ഷനായ യുവജന ദിനാഘോഷ പരിപാടി കോവളം നിയോജക മണ്ഡലം MLA ശ്രീ.വിൻസെന്റ്. എം. ഉദ്‌ഘാടനം ചെയ്തു.  നെയ്യാറ്റിൻകര രൂപതാ മെത്രാൻ അഭിവന്ദ്യ വിൻസെന്റ് സാമുവേൽ പിതാവ്, വികാരി ജനറൽ മോൺ.ജി. ക്രിസ്തുദാസ്, യൂത്ത് മിനിസ്ട്രി ഡയറക്ടർ ഫാ.ബിനു. റ്റി., നെയ്യാറ്റിൻകര ഫൊറോന എക്സികൂട്ടീവ് സെക്രട്ടറി ഫാ. റോബിൻ സി. പീറ്റർ, എൽ.സി.വൈ.എം. രൂപത ഭാരവാഹികൾ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

എൽ.സി.വൈ.എം. യുവജന ദിനാഘോഷപരിപാടിയിൽ നെയ്യാറ്റിൻകര രൂപതയിൽ  യുവജന പ്രസ്ഥാനത്തിന് ശക്തി പകർന്ന  മുൻ പ്രസിഡന്റുമാരേയും, രൂപതയിൽ നിന്നും സംസ്ഥാന ഭാരവാഹിത്വം വഹിച്ചിരുന്നവരെയും ആദരിച്ചു.

അതുപോലെ, ഇക്കഴിഞ്ഞ SSLC, Plus Two പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ യുവജനങ്ങളെയും, കേരള യൂണിവേഴ്സിറ്റിയിൽ നിന്നും MA മലയാളത്തിന് ഒന്നാം റാങ്ക് കരസ്ഥമാക്കിയ കുമാരി ആൻസിയേയും ആദരിക്കുകയും അഭിനന്ദനങ്ങളും ആശംസകളും അർപ്പിച്ചു.

യുവജന ദിനാഘോഷ പരിപാടിയിൽ വിവിധ യൂണിറ്റുകളിൽ നിന്നായി 370-ഓളം യുവജനങ്ങൾ പങ്കെടുത്തു. രൂപത സിൻഡിക്കേറ്റ് മെമ്പർ ശ്രീ. ജോജി, രൂപതാ സെക്രട്ടറി കുമാരി സജിത, പാറശാല ഫൊറോന പ്രസിഡന്റ് ശ്രീ. അബിൻ, കാട്ടാക്കട ഫൊറോന പ്രസിഡന്റ് ശ്രീ. എബിൻ, വ്ളാത്താങ്കര ഫൊറോന പ്രസിഡന്റ്‌ ശ്രീ. വിനീത്, മുള്ളുവിള ഇടവകയിലെ കുമാരി രേഷ്മ തുടങ്ങിയവരാണ് യുവജന ദിനാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകിയത്, വേണ്ട ക്രമീകരണങ്ങൾ ചെയ്തത്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker