Diocese
എൽ.സി.വൈ.എം. നെയ്യാറ്റിൻകര ഫെറോന സമതി ജപമാല റാലി നടത്തി
എൽ.സി.വൈ.എം. നെയ്യാറ്റിൻകര ഫെറോന സമതി ജപമാല റാലി നടത്തി
അർച്ചന കണ്ണറവിള
നെയ്യാറ്റിൻകര: എൽ.സി.വൈ.എം. നെയ്യാറ്റിൻകര ഫൊറോന സമതി നവംബർ 4 വൈകുന്നേരം 3.30-ന് ജപമാല റാലി നടത്തുകയുണ്ടായി. നെയ്യാറ്റിൻകര ബിഷപ്പ് ഹൗസിൽ നിന്നും ആരംഭിച്ച ജപമാല റാലി നെയ്യാറ്റിൻകര എൽ.സി.വൈ.എം. ഡയറക്ടർ ഫാ. റോബിൻ. സി. പീറ്റർ ഉദ്ഘാടനം ചെയ്തു.
പ്രസ്തുത റാലിയിൽ 300 ഓളം യുവജനങ്ങൾ പങ്കെടുത്തു. ബിഷപ്പ് ഹൗസിൽ ആരംഭിച്ച ജപമാല റാലി നെയ്യാറ്റിൻകര കത്തീഡ്രലിൽ വൈകുന്നേരം 5 മണിക്ക് എത്തിച്ചേർന്നു.
നെയ്യാറ്റിൻകര കത്തീഡ്രൽ ജപമാല റാലിയ്ക്ക് വളരെ ഊഷ്മളമായ സ്വീകരണം നൽകി. തുടർന്ന്, എൽ.സി.വൈ.എം. പ്രസിഡന്റ് സജു, എക്സിക്യൂട്ടീവ് മെമ്പർ അനീഷ് കണ്ണറവിള തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.