ബിജിൻ തുമ്പോട്ടുകോണം
നെയ്യാറ്റിൻകര: എൽ.സി.വൈ.എം നെയ്യാറ്റിൻകര രൂപത സമിതിയുടെ 23-ാമത് അർദ്ധ വാർഷിക സെനറ്റിന് ലോഗോസിൽ തുടക്കമായി. രൂപത പ്രസിഡന്റ് ശ്രീ.അരുൺ തോമസ് അധ്യക്ഷത വഹിച്ച സമ്മേളനം യുവജന ശുശ്രൂഷ ഡയറക്ടർ റവ.ഫാ.ബിനു റ്റി. ഉദ്ഘാടനം നിർവഹിച്ചു. ആര്യനാട് ഫൊറോന ഡയറക്ടർ ഫാ.അനീഷ്, കാട്ടാക്കട ഫൊറോന സിസ്റ്റർ ആനിമേറ്റർ സിസ്റ്റർ മെർലിറ്റ്, ആനിമേറ്റർ ശ്രീ.മോഹനൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
തുടർന്ന് കെ.സി.വൈ.എം മുൻ സംസ്ഥാന സെക്രട്ടറി ശ്രീ. ബിജോയ് എസ്.എൽ “സെനറ്റിന്റെ മൂല്യവും പവിത്രതയും” എന്നതിനെപ്പറ്റിയുള്ള ക്ലാസ്സിന് നേതൃത്വം നൽകി.
രൂപതയിലെ വിവിധ ഫൊറോനകളിൽ നിന്നും അറുപതിലധികം യുവജനങ്ങൾ പങ്കെടുത്തുവരുന്നു. ഫൊറോന – രൂപത റിപ്പോർട്ട് അവതരണം, സംഘടന ചർച്ച, കർമപദ്ധതി ആസൂത്രണം, തെരെഞ്ഞെടുപ്പ് എന്നിവയ്ക്ക് ശേഷം ഇന്ന് വൈകിട്ട് 4 ഓടെ സെനറ്റ് സമാപിച്ചു.