Kerala
എല്ലാ മതവിശ്വാസങ്ങളിലും സംസ്കാരങ്ങളിലും ജീവിക്കുന്നവരെ ഒപ്പം ചേര്‍ക്കാനുളള മനസുണ്ടാ വണം : ബിഷപ്പ് വിന്‍സെന്റ് സാമുവല്‍
നിരീശ്വരവാദികള്‍ക്കുമെല്ലാം സിനഡിലൂടെ പ്രയോജനം ഉണ്ടാ കണമെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.
അനില്‍ ജോസഫ്
നെയ്യാറ്റിന്‍കര : എല്ലാ മതവിശ്വാസങ്ങളിലും സംസ്കാരങ്ങളിലും ജീവിക്കുന്നവരെ ഒപ്പം ചേര്‍ക്കുന്ന മനസുണ്ടാ വണമെന്ന് ബിഷപ്പ് വിന്‍സെന്റ് സാമുവല്‍.
കത്തോലിക്കര്‍ക്ക് മാത്രമയല്ല സിനഡ് എന്നബോധ്യമുണ്ടാ വണമെന്നും അക്രൈസ്തര്‍ക്കും നിരീശ്വരവാദികള്‍ക്കുമെല്ലാം സിനഡിലൂടെ പ്രയോജനം ഉണ്ടാ കണമെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.
നെയ്യാറ്റിന്‍കര രൂപതാ സിഡറിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്. നിരാലംബരെയും തിരസ്ക്കരിക്കപ്പെട്ടവരെയും സിനഡിന്റെ സ്നേഹ കൂട്ടായ്മയില്‍ ചേര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. വികാരി ജനറല്‍ മോണ്‍. ജി ക്രിസ്തുദാസ്, കെആര്‍എല്‍സിസി നെറല്‍ സെക്രട്ടറി ഫാ.തോമസ് തറയില്‍ തുടങ്ങിവര്‍ പ്രസംഗിച്ചു.