എല്ലാവരും വിശുദ്ധിയിലേക്കാണ് വിളിക്കപ്പെട്ടിരിക്കുന്നത്; ബിഷപ്പ് സിൽവെസ്റ്റർ പൊന്നുമുത്തൻ
എല്ലാവരും വിശുദ്ധിയിലേക്കാണ് വിളിക്കപ്പെട്ടിരിക്കുന്നത്; ബിഷപ്പ് സിൽവെസ്റ്റർ പൊന്നുമുത്തൻ
ജോസഫ് അനിൽ
കട്ടയ്ക്കോട്: എല്ലാവരും വിശുദ്ധിയിലേക്കാണ് വിളിക്കപ്പെട്ടിരിക്കുന്നതെന്ന് ബിഷപ്പ് സിൽവെസ്റ്റർ പൊന്നുമുത്തൻ. കട്ടയ്ക്കോട് സെന്റ് ആന്റണിസ് ഫെറോനാ ദേവാലയത്തിൽ നടന്ന മോൺസിഞ്ഞോർ മാനുവൽ അൻപുടയാനച്ചന്റെ ഇരുപത്തി എട്ടാമത് ചരമ വാർഷിക അനുസ്മരണ ദിവ്യബലിയിൽ സംബന്ധിക്കുകയായിരുന്നു ബിഷപ്പ്.
മോൺസിഞ്ഞോർ അൻപുടയാന്റെ ജീവിതം ഒരു നൈര്മല്യത്തിന്റെ പ്രതീകം തന്നെയായിരുന്നു വെന്ന് ബിഷപ്പ് പൊന്നുമുത്തൻ ഓർമ്മിപ്പിച്ചു. കാഴ്ച നഷ്ടപ്പെട്ട അവസ്ഥയിലും വൈദീക ജീവിതത്തോട് കാണിച്ച തീക്ഷ്ണത, സഭയോട് ഉണ്ടായിരുന്ന കരുതൽ, വ്യക്തികളോട് ഉണ്ടായിരുന്ന കരുതൽ വളരെ വലുതായിരുന്നുവെന്ന് പിതാവ് സ്മരിച്ചു.
കട്ടയ്ക്കോട് അംഗമാണ് മോൺ. മാനുവൽ അൻപുടയാൻ എന്ന് പറയുമ്പോഴും, കട്ടയ്ക്കോട്കാർക്ക് മോൺ. മാനുവൽ അൻപുടയാനെക്കുറിച്ചുള്ള അറിവ് പരിമിതമാണ് എന്നതാണ് യാഥാർഥ്യമെന്നും, അതിന് കാരണം, ആ ജീവിതം കണ്ടറിഞ്ഞവർക്കു മാത്രമേ ആ ധന്യമായ ജീവിതം ആഴത്തിൽ ഉൾക്കൊള്ളുവാനായി സാധിക്കുകയുള്ളുവെന്നതാണെന്നും ബിഷപ്പ് പറഞ്ഞു.
മോൺ.അൻപുടയാന്റെ അനുസ്മരണ ദിവ്യബലിയിൽ നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ. ജി.ക്രിസ്തുദാസ്, മോൺ.വിൻസെന്റ് കെ.പീറ്റർ, വ്ലാത്തങ്കര ഫെറോനാ വികാരി വെരി.റവ.ഫാ.അനിൽകുമാർ, പാറശാല ഫെറോനാ വികാരി വെരി.റവ.ഫാ. ജോസഫ് അനിൽ, കട്ടയ്ക്കോട് ഫെറോന വികാരി വെരി.റവ.ഫാ. റോബർട്ട് വിൻസെന്റ്, റവ.ഡോ.ഗ്രിഗറി ആർബി, റവ.ഫാ.സൈമൺ പീറ്റർ, റവ.ഫാ.ജോൺ ബോസ്‌കോ, റവ.ഫാ.അനീഷ്, റവ. ഫാ.രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.