“വിത്തും അന്നവും” പദ്ധതിയുമായി നെയ്യാറ്റിൻകര രൂപത; ചിങ്ങം 1-ന് ‘കർഷക ദിനാചരണം 2020’ സംഘടിപ്പിച്ചു
Seed Bank ഉദ്ഘാടനവും, കാർഷിക വികസന കമ്മിഷന്റെ ഔദ്യോഗിക ലോഗോ പ്രകാശനവും...
ശശികുമാർ, നിഡ്സ്
നെയ്യാറ്റിൻകര: “വിത്തും അന്നവും” പദ്ധതിയുമായി നെയ്യാറ്റിൻകര രൂപതയുടെ പുത്തൻ ചുവട് വെയ്പ്പ്. നെയ്യാറ്റിൻകര ഇന്റഗ്രൽ ഡവലപ്മെന്റ് സൊസൈറ്റി (NIDS) യുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി നിഡ്‌സിന്റെ കീഴിലുള്ള കാർഷിക വികസന കമ്മിഷന്റെ നേതൃത്വത്തിൽ ചിങ്ങം 1 ‘കർഷക ദിനാചരണം 2020’ (ആഗസ്റ്റ് 17) NIDS ഓഫീസിൽ സംഘടിപ്പിച്ചു. കർഷക ദിനാചരണത്തിന്റെ ഭാഗമായി കർഷകരെ ആദരിക്കുകയുണ്ടായി. ഇന്നേ ദിവസം Seed Bank ഉദ്ഘാടനവും, കാർഷിക വികസന കമ്മിഷന്റെ ഔദ്യോഗിക ലോഗോ പ്രകാശനവും നിർവഹിക്കപ്പെട്ടു.
‘ജൈവ പച്ചക്കറി കൃഷി അന്നമാക്കുക’ എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി NlDS നേതൃത്വം കൊടുക്കുന്ന “വിത്തും അന്നവും” എന്ന പദ്ധതിയ്ക് തുടക്കം കുറിച്ചുകൊണ്ടാണ് “Seed Bank” ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചത്. “എന്റെ ഭവനം കൃഷി സമൃദ്ധം”എന്ന ആപ്തവാക്യമാണ് പദ്ധതിയ്ക്ക് നൽകിയിരിക്കുന്നതെന്ന് NlDS ഡയറക്ടർ പറഞ്ഞു. പദ്ധതിയുടെ ഉത്ഘാടനം മോൺ.ജി.ക്രിസ്തുദാസ് ഡയറക്ടർ ഫാ.രാഹുൽ ബി.ആന്റോയ്ക്ക് 5 ഇനം വിത്തും 5 ഇനം ഔഷധസസ്യങ്ങൾ 5 ഇനം പച്ചക്കറിതൈ എന്നിവ നൽകി ഉത്ഘാടനം നിർവ്വഹിച്ചു.
കർഷകരിൽ നിന്നും ഗുണമേന്മയുള്ള വിത്തും തൈയും ശേഖരിക്കുകയും, വിഷരഹിത പച്ചക്കറി കൃഷി പ്രാത്സാഹിപ്പിക്കുന്നതിനു വേണ്ടി രൂപതയിലെ എല്ലാ നിഡ്സ് യൂണിറ്റിലെ കുടുംബങ്ങൾക്കും, കർഷക ക്ലബ് അംഗങ്ങൾക്കും, സ്വയം സഹായ സംഘാംഗങ്ങൾക്കും Seed Bank വഴി വിത്തുകൾ വിതരണം ചെയ്യുന്നതാണ്. തുടർന്ന്, കാർഷിക വികസന കമ്മിഷന്റെ ഔദ്യോഗിക ലോഗോയുടെ പ്രകാശനവും മോൺ.ജി.ക്രിസ്തുദാസ് നിർവഹിച്ചു.
നിഡ്സ് ഡയറക്ടർ ഫാ.രാഹുൽ ബി.ആന്റോ അദ്ധ്യക്ഷത വഹിച്ച യോഗം രൂപത വികാരി ജനറൽ മോൺ.ജി ക്രിസ്തുദാസ് ഉത്ഘാടനം ചെയ്തു. കമ്മിഷൻ സെക്രട്ടറി ഫാ. ഡെന്നിസ് മണ്ണൂർ മുഖ്യ പ്രഭാക്ഷണവും കമ്മിഷൻ സെക്രട്ടറി ശ്രീ.ദേവദാസ്, അഗ്രികൾച്ചർ ആനിമേറ്റർ ശ്രീ.വത്സല ബാബു, ശ്രീമതി അൽഫോൻസ അന്റിൽസ്, നെയ്യാറ്റിൻകര മേഖല ആനിമേറ്റർ ശ്രീമതി ബീനകുമാരി എന്നിവർ ആശംസകൾ അർപ്പിച്ചും സംസാരിച്ചു.