Vatican

ഉക്രെയ്നിലെ കൂട്ടകൊല അവസാനിപ്പിക്കൂ എന്ന് വീണ്ടും ഫ്രാന്‍സിസ് പാപ്പ

കന്യാമറിയത്തിന്‍റെ പേരില്‍ അറിയപ്പെടുന്ന മാരിയുപോള്‍ നഗരം യുദ്ധത്തില്‍ രക്തസാക്ഷികളുടെ നഗരമായി മാറിയെന്നും ഫ്രാന്‍സിസ്  പാപ്പ

അനില്‍ ജോസഫ്

വത്തിക്കാന്‍ സിറ്റി : ഉക്രെയ്നിലെ കൂട്ടകൊല അവസാനിപ്പിക്കൂ എന്ന് റഷ്യയോട് വീണ്ടും അഭ്യര്‍ത്ഥനയുമായി ഫ്രാന്‍സിസ് പാപ്പ. ഇന്ന് നടന്ന ആഞ്ചലൂസ് പ്രാര്‍ത്ഥനയുടെ സമാപനത്തിലാണ് പാപ്പയുടെ ഈ അഭ്യര്‍ത്ഥന .

കന്യാമറിയത്തിന്‍റെ പേരില്‍ അറിയപ്പെടുന്ന മാരിയുപോള്‍ നഗരം യുദ്ധത്തില്‍ രക്തസാക്ഷികളുടെ നഗരമായി മാറിയെന്നും ഫ്രാന്‍സിസ്  പാപ്പ അനുസ്മരിച്ചു. കുട്ടികളെയും നിരപരാധികളെയും നിരായുധരായ സാധാരണക്കാരെയും കൊലപ്പെടുത്തുന്നതിന്‍റെ ക്രൂരതയില്‍ അദ്ദേഹം ഭയം പ്രകടിപ്പിക്കുകയും നഗരങ്ങളെ ശ്മശാനങ്ങളാക്കി മാറ്റുന്നതിന് മുമ്പ് സായുധ ആക്രമണം അവസാനിപ്പിക്കാനും പാപ്പ ആവശ്യപെട്ടു.

ദുരിതമനുഭവിക്കുന്നവരുടെ നിലവിളി കേള്‍ക്കാന്‍ നാം തയ്യാറാവണം, ബോംബാക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ നിര്‍ണ്ണായകമായ ചര്‍ച്ചകള്‍ നടക്കണമെന്നും പാപ്പ പറഞ്ഞു.

അഭയാര്‍ത്ഥികളെ സ്വീകരിക്കാനുളള മനസ്സ് അയല്‍ രാജ്യങ്ങള്‍ക്ക് ഉണ്ടാവണമെന്നും പാപ്പ പറഞ്ഞു. ലോകത്തിലെ എല്ലാ രൂപതകളിലെയും അല്‍മായ വൈദിക കൂട്ടായ്മകള്‍ സമാധാനത്തിനായി പ്രാര്‍ഥിക്കണമെന്നും ഫ്രാന്‍സിസ് പാപ്പ് പറഞ്ഞു.

ദുരിതമനുഭവിക്കുന്നവര്‍ക്കുവേണ്ടി നിശബ്ദമായി പ്രാര്‍ത്ഥിക്കണമെന്നും സമാധാനത്തിനായുള്ള ആര്‍ദ്രമായ ഹൃദയമുണ്ടവാനായ വീണ്ടും വീണ്ടും പ്രാര്‍ഥിക്കണമെന്നും പാപ്പ ആഞ്ചലുസ് പ്രാര്‍ഥനയുടെ സമാപനമായി അഭ്യര്‍ത്ഥിച്ചു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker