ഉക്രയിന്‍ ജനതയ്ക്ക് ഇറ്റലിയിലെ കാരിത്താസിന്‍റെ ഒരു ലക്ഷം യൂറോയുടെ സഹായം
യുദ്ധം ഉടന്‍ അവസാനിപ്പിക്കണമെന്ന് ഇറ്റലിയിലെ കാരിത്താസ് സംഘടന റഷ്യയോട് ആവശ്യപെട്ടു. .

സ്വന്തം ലേഖകന്‍
വത്തിക്കാന്‍ സിറ്റി : ഉക്രയിനു വേണ്ടി ഒരു ലക്ഷം യൂറോ ഇറ്റലിയിലെ കാരിത്താസ് സംഘടന സംഭാവന ചെയ്യും.
യുദ്ധം ഉടന്‍ അവസാനിപ്പിക്കണമെന്ന് ഇറ്റലിയിലെ കാരിത്താസ് സംഘടന റഷ്യയോട് ആവശ്യപെട്ടു. .
കാരിത്താസ് സംഘടനയുടെ അദ്ധ്യക്ഷനായ ഫാ. മാര്‍ക്കൊ പജിനേല്ലൊയാട് ഇക്കര്യം അറിയിച്ചത്.
പ്രാര്‍ത്ഥനയുടെ ഐക്യത്തില്‍ ഉക്രയിന്‍ ജനതയുടെ അടുത്ത് ഉണ്ടെന്നും കാരിത്താസ് സംഘടന ഉറപ്പുനല്‍കി.
ഉക്രയിനില്‍ നിന്നെത്തുന്നവരെ സ്വീകരിക്കുന്നതിന് കാരിത്താസ് സംഘടന അധികാരികള്‍ക്കൊപ്പവും പ്രാദേശിക സംഘടനകളുമായും സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്.
ഇറ്റലിയില്‍ മാര്‍ച്ച് ഒമ്പതാം തീയതി ബുധനാഴ്ച വരെ എത്തിച്ചേര്‍ന്നിട്ടുള്ള ഉക്രയിന്‍കാരായ അഭയാര്‍ത്ഥികളുടെ സംഖ്യ, ഔദ്യോഗിക കണക്കനുസരിച്ച്, 24000 കവിഞ്ഞു. ഇവരില്‍ പതിനായിത്തോളവും കുട്ടികളാണ്.
റഷ്യയുടെ അധിനിവേശ സൈനിക പോരാട്ടം മൂന്നാം വാരത്തിലേക്കു കടക്കുമ്പോള്‍, വിവിധ രാജ്യങ്ങളില്‍ അഭയം തേടിയിട്ടുള്ള ഉക്രയിന്‍ പൗരന്മാരുടെ എണ്ണം, ഇതുവരെ, ഇരുപത് ലക്ഷം ആയിട്ടുണ്ടെന്നും ഇവരില്‍ പകുതിയും കുഞ്ഞുങ്ങളാണെന്നും കണക്കാക്കപ്പെടുന്നു.