‘ഇൻഡാക്’ സാന്ത്വന സഞ്ചാര പരിപാടി സംഘടിപ്പിച്ചു
'ഇൻഡാക്' സാന്ത്വന സഞ്ചാര പരിപാടി സംഘടിപ്പിച്ചു
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ‘ഇൻഡാക്’ സാന്ത്വന സഞ്ചാര പരിപാടി കഴക്കൂട്ടത്ത്, ‘ഇൻഡാക്’ പ്രസിഡന്റ് എഫ്.എം. ലാസറിന്റെ നേതൃത്വത്തിൽ നടന്നു. കഴക്കൂട്ടം നിയോജക മണ്ഡലം തിരു. നഗരസഭയുടെ നൂറാം വാർഡ് പള്ളിത്തുറയിൽ ബി.പി.സി.എൽ.നു സമീപത്തതായിരുന്നു സാന്ത്വന സഞ്ചാര പരിപാടി സംഘടിപ്പിച്ചത്.
സാന്ത്വന സഞ്ചാര പരിപാടി, പലരീതിയിൽ ഡിസ്എബിലിറ്റി നേരിടുന്നവരെ സന്ദർശിച്ച്, അവരെ കഴിയുന്ന രീതിയിലെല്ലാം സഹായിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഒരു പ്രവർത്തനമാണ്.
‘ഇൻഡാക്’ സാന്ത്വന സഞ്ചാര പരിപാടി, “ഡിസ്എബിലിറ്റി മിഷൻ കേരള”യുടെ സെക്രട്ടറിയും ഇൻഡാക്ടിന്റെ ജില്ലാ ഭാരവാഹിയും പൊതുപ്രവർത്തകയുമായ സരിത ആർ.എസ്. സരിതയുടെ ജീവിതം ചർച്ച ചെയ്തു. സരിത ആർ.എസ്. അപകടത്തിൽപെട്ട് ചികിത്സയിലാണ്.
അതുപോലെതന്നെ, സംസാരശേഷി വൈകല്യമുള്ള മകൾ അപർണ ‘ജഗതി ഡെഫ് സ്കൂളി’ലെ വിദ്യാർത്ഥിനിയാണ്. മാതാപിതാക്കൾ അമ്മ റെജി അച്ഛൻ സതീശൻ എന്നിവരോടൊത്ത് താമസം. സബിത, സതീഷ് കുമാർ എന്നിവർ സഹോദരങ്ങൾ.
ഇൻഡാക്ടിന്റെ പ്രസിഡന്റും ദിസ്എബിലിറ്റി മിഷൻ കേരളയുടെ ചെയർമാനുമായ എഫ്എം.ലാസർ, ഇൻഡാക് വനിതാ വിഭാഗം സംഘാടക ട്രീസ ലാസർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഇൻഡാക്ടിന്റെ ‘സാന്ത്വന സഞ്ചാര പരിപാടി’യിൽ 12 പേരുമായി സംവദിക്കുകയുണ്ടായി.