Kerala

ഇന്ധന വിലവർധനവിനെ വെല്ലുവിളിച്ച് സൈക്കിളുമായി വൈദികൻ

ഇന്ധന വിലവർധനവിനെ വെല്ലുവിളിച്ച് സൈക്കിളുമായി വൈദികൻ

സ്വന്തം ലേഖകൻ

തലയോലപ്പറമ്പ്: ഇന്ധന വിലവര്ധനയ്ക്കെതിരെ വ്യത്യസ്തവും പ്രായോഗികവുമായ ഒരു പ്രതികരണവുമായി തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളി വികാരി ഫാ.ജോൺ പുതുവ. സൈക്കിൾ സ്വന്തമായി വാങ്ങി, ഇന്നലെ (9/9/18) മുതൽ യാത്രയ്ക്കായി സൈക്കിൾ ഉപയോഗിച്ചുകൊണ്ടാണ് ഫാ.ജോൺ മാതൃകയായത്.

ഇത്തരത്തിലുള്ള ഇന്ധന വില വർദ്ധനവ്‌, സാധാരണക്കാരന്റെ ജീവിത ബജറ്റിന്റെ താളം തെറ്റിക്കും മെന്നതിൽ സംശയമില്ലെന്ന് അച്ചൻ പറയുന്നു. ഇങ്ങനെ പോയാൽ ഇന്ധനവില സെഞ്ചുറി അടിക്കും. അതുകൊണ്ട്, ഇപ്പോഴേ വേറിട്ട് ചിന്തിച്ചു തുടങ്ങിയാൽ നമുക്ക് പിടിച്ചു നിൽക്കാനാകും ഫാ. ജോൺ പുതുവ പറഞ്ഞു.

ഫാ. ജോൺ പുതുവ പറയുന്ന സൈക്കിൾ യാത്രയുടെ നേട്ടങ്ങൾ

1) ഫാമിലി ബജറ്റ് ചോർച്ച ഒഴിവാക്കാം

2) പാരിസ്ഥിതിക സൗഹൃദ സന്ദേശം പ്രചരിപ്പിക്കാം

3) വാഹനങ്ങൾ പുറംതള്ളുന്ന വിഷവാതകങ്ങളിൽ നിന്ന് നമ്മുടെ പരിസ്ഥിതിയെ രക്ഷിക്കാം

4) വർധിച്ചു വരുന്ന ജീവിതശൈലി രോഗങ്ങൾ കുറയ്ക്കാം

ലോകത്ത് ഏറ്റവും കൂടുതൽ സൈക്കിൾ യാത്രികരുള്ളത് നെതർ ലാൻഡ്‌സാണ്. ഹൃദയ രോഗങ്ങൾ ഏറ്റവും കുറവുള്ള രാജ്യവും നെതർ ലാൻഡാണെന്ന് ഫാ. ജോൺ ഓർമ്മിപ്പിക്കുന്നു.

സൈക്കിൾ യാത്ര പ്രചരിപ്പിക്കുവാൻ ഫാ. ജോൺ പുതുവയുടെ ഉദ്യമങ്ങൾ

1) തലയോലപ്പറമ്പ് ഇടവകയിൽ സൈക്കിൾ ക്ലബ്ബ് രൂപീകരിച്ചു

2) സ്കൂളുകളിലും, കോളേജുകളിലും അടുത്തുള്ള ഓഫീസുകളിലും, ദേവാലയത്തിലും സൈക്കിളിൽ വരുന്ന ഒരു തലമുറ രൂപപ്പെടുത്തുക ലക്ഷ്യം.

3) ചെലവ് കുറയ്ക്കാനും, പ്രതിദിനം വിലവർധിപ്പിക്കുന്ന ഇന്ധന കമ്പനികൾക്കെതിരെ പ്രതികരിക്കാനും പരിസ്ഥിതി സൗഹാർദ്ദ കേരളം കെട്ടിപ്പടുക്കാനും എല്ലാ സ്ഥലങ്ങളിലും സൈക്കിൾ യാത്ര പ്രോത്സാഹിപ്പിക്കപ്പെടണമെന്ന കാഴ്ചപ്പാടിലാണ് ഫാ. ജോൺ.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker