Kerala

ഇന്ത്യൻ അപ്പസ്തോലിക് ന്യൂൺഷിയോ തിരുവനന്തപുരത്ത്

ഇന്ത്യൻ അപ്പസ്തോലിക് ന്യൂൺഷിയോ തിരുവനന്തപുരത്ത്

ബ്ലെസൻ മാത്യു

തിരുവനന്തപുരം: റോമൻ കത്തോലിക്കാ സഭയുടെ അപ്പസ്തോലിക് ന്യൂൺഷിയോ, ആർച്ച് ബിഷപ്പ് ഗിയാംബാറ്റിസ്റ്റ ദിക്വാത്രൊ തിരുവനന്തപുരത്ത്. ഇന്നലെ വൈകുന്നേരം 8.30-ന് തിരുവനന്തപുരം വിമാനത്താവളത്തിൽ തിരുവനന്തപുരം അതിരൂപതാ മെത്രാപ്പൊലീത്ത സൂസൈപാക്യം പിതാവും, സഹമെത്രാൻ ക്രിസ്തുദാസ് പിതാവും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.

ഇന്ത്യയ്ക്കു വേണ്ടിയുള്ള പേപ്പൽ പ്രതിനിധിയായ ആർച്ച്ബിഷപ് ഗിയാംബാറ്റിസ്റ്റ ദിക്വാത്രൊയ്ക്ക് കേരള ലത്തീൻ കത്തോലിക്ക മെത്രാൻ സമിതിയുടെ (KRLCBC) ആഭിമുഖ്യത്തിൽ തിരുവനന്തപുരം പാങ്ങോട് ‘കാർമ്മൽ ഹിൽ മൊണാസ്റ്ററിയിൽ’ വച്ച് നടക്കുന്ന സമ്മേളനത്തിലേക്ക് ഇന്ന് രാവിലെ സ്വീകരണം നൽകി. സമ്മേളനത്തിൽ കേരളത്തിലെ ലത്തീൻ രൂപതകളിലെ ബിഷപ്പുമാർ പങ്കെടുക്കുന്നു.

സമ്മേളനശേഷം, ഇന്നും നാളെയുമായി തിരുവനന്തപുരം അതിരൂപതയിലെ വിഴിഞ്ഞം, പൂന്തുറ ഇടവകകൾ സന്ദർശിക്കും. വിഴിഞ്ഞം ഇടവക സന്ദർശിക്കുന്ന അപ്പോസ്തോലിക് ന്യൂൺഷിയോ വിഴിഞ്ഞം ദേവാലയത്തിൽ വിശ്വാസികളോടൊപ്പം ദിവ്യബലിയും അർപ്പിക്കും. തുടർന്ന്, പൂന്തുറ ഇടവക സന്ദർശിക്കുകയും അവരോടൊപ്പം ഉച്ചഭക്ഷണത്തിൽ പങ്കുചേരുകയും ചെയ്യും.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker