ഇനിമുതൽ കൊച്ചി രൂപതയിലെ പോർച്ചുഗീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ പദ്രുവാദോ രേഖകൾ ലഭ്യമാകും
12 വാല്യങ്ങൾ അടങ്ങിയ ആധികാരിക ഗ്രന്ധശേഖരമാണ് കൊച്ചി രൂപതയുടെ പോർച്ചുഗിസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ലഭ്യമാക്കിയിരിക്കുന്നത്...

സ്വന്തം ലേഖകൻ
കൊച്ചി: കേരളത്തിലെ ക്രൈസ്തവ ലത്തീൻ രൂപതകളുടെ മുത്തശ്ശിയായ കൊച്ചി രൂപതയുമായി ബന്ധപ്പെട്ട ചരിത്രരേഖകൾ പുസ്തക രൂപത്തിൽ ഇനിമുതൽ കൊച്ചി രൂപതയിലെ പോർച്ചുഗീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ലഭ്യമാകും. കത്തോലിക്കാ സഭയുടെ പദ്രുവാദോ പാരമ്പര്യത്തിലെ ആദ്യകാല ചരിത്ര രൂപതകളാണ് ഗോവയും കൊച്ചിയും. റോമിന്റെ അനുവാദത്തോടെ പോർചുഗീസ് രാജാവിന്റെ ഭരണത്തിൽ കീഴിൽ സ്ഥാപിക്കപ്പെട്ട രൂപതകളാണ് ഗോവയും കൊച്ചിയും ഉൻപ്പെടെയുള്ള പദ്രുവാദോ പാരമ്പര്യമുള്ള രൂപതകൾ. ഈ രൂപതകളുടെ കൈയെഴുത്ത് പ്രതികളായായി നിലവിലുണ്ടായിരുന്ന രേഖകളെയാണ് ഇപ്പോൾ പുസ്തകരൂപത്തിൽ ലഭ്യമാക്കുന്നത്.
ശ്രീ.ചാൾസ് ഡയസ് MP കൊച്ചി രൂപത വികാരി ജനറൽ മോൺ.പീറ്റർ ചടയങ്ങാടിനു നൽക്കിയാണ് ഗ്രന്ഥശേഖരം പ്രകാശനം ചെയ്തത്. അന്റോണിയോ ഡി സിൽവ റേഗൊയുടെ പൗരാണിക രേഖകളെ ആധാരമാക്കിയ 12 വാല്യങ്ങൾ അടങ്ങിയ ആധികാരിക ഗ്രന്ധശേഖരമാണ് കൊച്ചി രൂപതയുടെ പോർച്ചുഗിസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ലഭ്യമാക്കിയിരിക്കുന്നത്. വർഷങ്ങൾ നീണ്ട പ്രയത്നത്തിന്റെ ഫലമായാണ് കൈയെഴുത്ത് പ്രതികൾ പുത്കമായി രൂപപ്പെടുത്തുവാൻ സാധിച്ചതെന്ന് മോൺ.പീറ്റർ ചടയങ്ങാട് പറഞ്ഞു.
നിലവിൽ ചരിത്ര രേഖകളുടെ അഭാവം ചരിത്ര പഠനങ്ങളെ പ്രതികൂലമായി ബാധിക്കാറുണ്ട്. പദ്രുവാദോ രേഖകൾ നിരവധി ചരിത്ര പഠനങ്ങൾക്കും മറ്റും ഉപകരിക്കുമെന്നതിൽ സംശയമില്ല.