Diocese
ഇടവകാ തല നൈപുണ്യ വികസന വര്‍ഷത്തിന് മേലാരിയോട് ദേവാലയത്തില്‍ തുടക്കമായി
വിദ്യാഭ്യാസത്തിനൊപ്പം അറിവും കഴിവും പ്രോത്സാഹിപ്പിക്കപ്പെട്ടാലേ കുട്ടികളില്‍ വര്‍ച്ചയുണ്ടാകൂ...
അനിൽ ജോസഫ്
മാറനല്ലൂര്‍: നെയ്യാറ്റിന്‍കര രൂപതയില്‍ വിദ്യാഭ്യാസ വര്‍ഷത്തിന്റെ തുടര്‍ച്ചയായി നടപ്പിലാക്കുന്ന നൈപുണ്യ വികസന വര്‍ഷാചരണത്തിന് തുടക്കമായി. പരിപാടിയുടെ ഇടവകാതല ഉദ്ഘാടനം രൂപത വിദ്യാഭ്യാസ ഡയറക്ടര്‍ ഫാ. ജോണി കെ ലോറന്‍സ് മേലാരിയോട് വിശുദ്ധ മദര്‍ തെരേസ ദേവാലയത്തില്‍ നിര്‍വ്വഹിച്ചു. വിദ്യാഭ്യാസത്തിനൊപ്പം അറിവും കഴിവും പ്രോത്സാഹിപ്പിക്കപ്പെട്ടാലേ കുട്ടികളില്‍ വര്‍ച്ചയുണ്ടാകൂ എന്ന് അദ്ദേഹം പറഞ്ഞു.
പാരിഷ് കൗണ്‍സില്‍ സെക്രട്ടറി സജി ജോസ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഇടവക സഹവികാരി ഫാ. അലക്സ് സൈമണ്‍, ഫിനാന്‍സ് സെക്രട്ടറി എ.ക്രിസ്തുദാസ്, ആന്‍റണി, ജോസ് പ്രകാശ്, സനിത തുടങ്ങിയവര്‍ പ്രസംഗിച്ചു.