ആർച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ വത്തിക്കാനിലെ സുവിശേഷ വൽക്കരണ തിരുസംഘത്തിലെ അംഗം
വരുന്ന അഞ്ചു വർഷത്തേക്കാണ് അദ്ദേഹത്തെ ഫ്രാൻസിസ് പാപ്പാ നിയമിച്ചിരിക്കുന്നത്...
സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: ജനതകളുടെ സുവിശേഷ വൽക്കരണത്തിനായുള്ള തിരുസംഘത്തിന്റെ (Congregation for the Evangelization of Peoples) അംഗമായി വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ.ജോസഫ് കളത്തിപ്പറമ്പിൽ നിയമിതനായി. വരുന്ന അഞ്ചു വർഷത്തേക്കാണ് അദ്ദേഹത്തെ ഫ്രാൻസിസ് പാപ്പാ നിയമിച്ചിരിക്കുന്നത്. വത്തിക്കാനിൽ നിന്നുള്ള നിയമന ഉത്തരവ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ സ്വീകരിക്കുകയും ചെയ്തു.
കേരളത്തിലെ വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്തയായി സേവനമനുഷ്ഠിക്കുന്നതോടൊപ്പം പുതിയ ചുമതലകൂടി ഏറ്റെടുക്കുവാൻ തയ്യാറായതിൽ ആർച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലിനെ പോപ്പ് അഭിനന്ദിക്കുകയും, പുതിയ ഉത്തരവാദിത്വം നന്നായി മുന്നോട്ട് കൊണ്ടുപോകുവാനുള്ള എല്ലാ ദൈവാനുഗ്രഹങ്ങളും ആശംസിക്കുകയും ചെയ്തു.
വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്തയായി സ്ഥാനം ഏറ്റെടുക്കുന്നതിനു മുൻപ് വത്തിക്കാനിൽ കുടിയേറ്റക്കാർക്കും പ്രവാസികൾക്കും വേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിൽ (Pontifical Council for Migrants and Itinerant People ) സെക്രട്ടറിയായി 6 വർഷത്തോളം സ്തുത്യർഹമായി സേവനം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ അനുഭവ സമ്പത്തും, പ്രവർത്തനക്ഷമതയും പരിഗണിച്ചാണ് പുതിയ ഉത്തരവാദിത്വം വത്തിക്കാൻ ഏല്പിച്ചിട്ടുള്ളത്.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group