Kerala
ആലപ്പുഴ രൂപതയിലെ “സ്നേഹതീരം” വനിതാദിനം ആചരിച്ചു
ആലപ്പുഴ രൂപതയുടെ ജയിൽവിമോചിതരുടെ പുനരധിവാസ കേന്ദ്രമാണ്...
ജോസ് മാർട്ടിൻ
ആലപ്പുഴ: ആലപ്പുഴ രൂപതയുടെ ജയിൽവിമോചിതരുടെ പുനരധിവാസ കേന്ദ്രമായ ‘സ്നേഹതീരം’ വനിതാ ദിനം ആചരിച്ചു. തിങ്കളാഴ്ച്ച നടന്ന ചടങ്ങിൽ ജയിൽവിമോചിതരായ സ്ത്രീകളെ ആദരിച്ചു. കൂടാതെ, ക്രിമിനോളജിസ്റ്റായ ഡോ.പ്രീതിയേയും, സാമൂഹ്യ പ്രവർത്തകയായ അശ്വതി വികാസിനെയും ആദരിച്ചു.
ഉമ്മച്ചൻ പി.ചക്കുപുരയ്ക്കൽ അദ്ധ്യക്ഷത വഹിച്ച പരിപാടി അഡോറേഴ്സ് കോൺവെന്റ് സുപ്പീരിയർ മദർ എൽസി ഉദ്ഘാടനം ചെയ്തു. ബാബു അത്തിപ്പൊഴിയിൽ, സിജു വിശ്വനാഥ്, സോളമൻ പനയ്ക്കൽ, സിസ്റ്റർ സോണിയ, സെലിൻ ജോസഫ്, മിനി സുരക്ഷ എന്നിവർ സംസാരിച്ചു.
‘തൊഴിൽ പരിശീലനം നൽകി, ജീവിത സുരക്ഷിതത്വം എങ്ങിനെ ഉറപ്പുവരുത്തണ’മെന്ന് അംഗങ്ങൾ ചർച്ച ചെയ്തു.